Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Nov 2026 15:57 IST
Share News :
ദോഹ: കേരളത്തിലെ എക്കാലത്തെയും മികച്ച പൊതുപ്രവർത്തകനും ഏറ്റവും ജനകീയ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സോഷ്യൽ വെൽഫെയർ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകി അദ്ദേഹത്തിന്റെ ആശയങ്ങളും ആദർശങ്ങളും പ്രചരിപ്പിക്കാൻ സ്ഥാപിച്ച ഉമ്മൻ ചാണ്ടി ഫൌണ്ടേഷൻ ഖത്തർ ചാപ്റ്റർ വഴി രണ്ടു വീടുകൾ ഏറ്റവും അർഹരായ ആളുകൾക്കായി സ്പോൺസർ ചെയ്തു. ഇടുക്കി എം എൽ എ റോയ് കെ. പൗലോസിന്റെയും, ഫൌണ്ടേഷൻ ഉപദേശക സമിതി അംഗം അനസ് മൊയ്‌ദീൻ, ഫൌണ്ടേഷൻ ചെയർമാൻ ജൂട്ടസ് പോൾ, വൈസ് ചെയർമാന്മാരായ ജീസ് ജോസഫ്, മുജീബ് വി.സി, ട്രഷറർ നാസർ വടക്കേക്കാട് എന്നിവരുടെയും ഫൌണ്ടേഷൻ അംഗങ്ങളുടെയും സാന്നിധ്യത്തിൽ വീടുകളുടെ ഔപചാരികമായ ഓഫർ കൈമാറ്റം നടന്നു.
യോഗത്തിൽ എക്കാലത്തെയും മികച്ചതും ഒരിക്കലും പകരം വെയ്ക്കുവാൻ സാധ്യവുമല്ലാത്ത ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ മാതൃക
ഫൌണ്ടേഷൻ അംഗങ്ങൾ എക്കാലവും പിന്തുടരണമെന്നു റോയ് കെ. പൗലോസ് എം എൽ എ തൻ്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. അതോടൊപ്പം അദ്ദേഹവുമൊത്തുള്ള നല്ല മാതൃകാപരമായ ഓർമ്മകളും പങ്കുവെച്ചു.
Follow us on :
Tags:
More in Related News
Please select your location.