Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രഷ് കട്ട് അടച്ചു പൂട്ടി യു.ഡി.എഫ് സര്‍ക്കാര്‍ വാക്ക് പാലിച്ചു: എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ

06 Aug 2026 12:03 IST

NewsDelivery

Share News :

കോഴിക്കോട്: തുടര്‍ച്ചയായി പരിസ്ഥിതി മലിനീകരണം നടത്തിയ ജനജീവിതം ദുരിതപൂര്‍ണ്ണമാക്കിയ താമരശ്ശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് ഓര്‍ഗാനിക് പ്രൊഡക്റ്റ്‌സ് കോഴിമാലിന്യ സംസ്‌കാരണ കമ്പനി അടച്ചു പൂട്ടിയത് യു.ഡി.എഫ് സര്‍ക്കാറില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ. അഞ്ച് പഞ്ചായത്തിലെ നാലായിരത്തോളം കുടുംബങ്ങളാണ് ഫ്രഷ്‌കട്ടിന്റെ ദുരിതം അനുഭവിച്ചിരുന്നത്. മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി തുടക്കം മുതല്‍ ഇരകള്‍ക്കൊപ്പമായിരുന്നു. ജനങ്ങളുടെ ജീവിക്കാനുളള അവകാശമാണ് സര്‍ക്കാര്‍ ഉള്‍ക്കൊണ്ടതെന്നും തീരുമാനം സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങളുടെ ജീവിക്കാനുളള അവകാശത്തിനൊപ്പം നില്‍ക്കുമെന്നും നിയമം ലംഘിച്ച് ഫ്രഷ് കട്ട് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ഉറപ്പ നല്‍കിയിരുന്നു. ഫ്രഷ് കട്ട് ലംഘിച്ചിട്ടും സി.പി.എമ്മിലും പിണറായി സര്‍ക്കാറിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായെല്ലാമുണ്ടാക്കിയ സ്വാധീനമാണ് ജനവിരുദ്ധ സ്ഥാപനത്തെ നിലനിര്‍ത്തിയത്. നീതിക്കായുളള പോരാട്ടത്തെ പൊലീസിനെ കയറൂരിവിട്ട് ചോരയില്‍ മുക്കിയും കള്ളക്കേസെടുത്തും തകര്‍ക്കാനായിരുന്നു പിണറായി സര്‍ക്കാര്‍ ശ്രമം.

ഫ്രഷ് കട്ട് മലിനീകരണം നടത്തുന്നതായി പല തവണ പരാതികള്‍ ലഭിച്ചതായി ബോര്‍ഡ് അടച്ചു പൂട്ടല്‍ ഉത്തരവില്‍ എടുത്ത് പറയുന്നുണ്ട്. ഇതിന് തുടര്‍ച്ചയായി കമ്പനി ഫൈന്‍ അടച്ച് രക്ഷപ്പെടുകയായിരുന്നു രീതി. പ്രദേശവാസികളുടെ താമസ സ്ഥലങ്ങളിലേക്ക് മാലിന്യം എത്തുക വഴി അവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചിരുന്നത്. ഫ്രഷ് കട്ട് മാലിന്യ സ്ഥാപനം അടച്ചുപൂട്ടുകവഴി പണത്തിന് മീതെ പരുന്തും പറക്കില്ലെന്ന പിണറായി സര്‍ക്കാര്‍ കാലത്തെ മാഫിയാ വല്‍ക്കരണത്തിന് കൂടിയാണ് തിരുത്തുണ്ടായത്. പ്രക്ഷോഭവുമായി സഹകരിച്ചവരെ അഭിവാദ്യം ചെയ്യുന്നതായും എം.എ റസാഖ് മാസ്റ്റര്‍ എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Follow us on :

More in Related News