Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദി ബിസിനസ് ക്ലബ് പ്രീമിയർ ലീഗ് സീസൺ-4: ടി.ബി.സി ക്രെസ് ബിസ്ക്കറ്റ് ജേതാക്കൾ

15 Jul 2026 08:52 IST

Enlight Media

Share News :

കോഴിക്കോട് :ദി ബിസിനസ് ക്ലബ് സംഘടിപ്പിച്ച പ്രീമിയർ ലീഗ് സീസൺ-4 ഫുട്ബോൾ ടൂർണമെന്റ് ചെറുവണ്ണൂർ അഡ്രസ് ടർഫ് കോർട്ടിൽ ആവേശകരമായി നടന്നു. ഫൈനലിൽ ടി.ബി.സി ടേസ്റ്റി ഫുഡും ടി.ബി.സി ക്രെസ്‌ ബിസ്ക്കറ്റും നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് നടന്ന ടൈബ്രേക്കറിൽ 2-1ന് ടി.ബി.സി ക്രെസ് ബിസ്ക്കറ്റ് ജേതാക്കളായി.

ടി ബി സി ടൂർണമെന്റ് സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. ദി ബിസിനസ് ക്ലബ് പ്രസിഡന്റ് എ.കെ. ഷാജി അധ്യക്ഷത വഹിച്ചു. മുൻ ഇന്ത്യൻ താരവും കേരള പൊലീസ് ടീമിന്റെ മുൻ ക്യാപ്റ്റനുമായ യു. ഷറഫലി മുഖ്യാതിഥിയായി. കേരള ടീമിന്റെ മുൻതാരം ആസിഫ് സഹീർ വിശിഷ്ടാതിഥിയായി.

ടൂർണമെന്റിലെ മികച്ച താരമായി എ. എം ജസീറിനെയും, മികച്ച ഗോൾകീപ്പറായി സന്നാഫ് പാലക്കണ്ടിയെയും, മികച്ച ഡിഫൻഡറായി ബെർഫീക് മണലോടിയെയും തിരഞ്ഞെടുത്തു.

ഓരോ മത്സരത്തിലെയും മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് സി.പ്രണബ് , റബീഷ് റഹ്മാൻ, സന്നാഫ് പാലക്കണ്ടി, സുബൈർ കൊളക്കാടൻ, എ.എം. ജസീർ, എ.എം. ആഷിഖ് എന്നിവർ അർഹരായി.

ദി ബിസിനസ് ക്ലബ് സ്പോർട്സ് കമ്മിറ്റി ചെയർമാൻ സുബൈർ കൊളക്കാടൻ, ക്യാബിനറ്റ് സെക്രട്ടറിമാരായ, ജാഷിദ്, വി. അഫ്സൽ , ഷമീം കാജ എന്നിവർ പ്രസംഗിച്ചു.

ജനറൽ സെക്രട്ടറി മെഹറൂഫ് മണലൊടി സ്വാഗതവും ട്രഷറർ കെ.വി. സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News