Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെഡിനെക്സ് ഇന്റർനാഷണൽ കാരന്തൂർ ബ്രാഞ്ച് ഉദ്ഘാടനം ജൂലൈ 16ന് ; സ്ട്രോക്ക് & ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിക്കും

14 Jul 2026 11:44 IST

Enlight Media

Share News :

കോഴിക്കോട്: അത്യാധുനിക ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ സേവനങ്ങളുമായി പ്രവർത്തിക്കുന്ന മെഡിനെക്സ് ഇന്റർനാഷണൽ അഡ്വാൻസ്ഡ് ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ ടീമിന്റെ പുതിയ സ്ട്രോക്ക് ആൻഡ് ന്യൂറോ റീഹാബിലിറ്റേഷൻ സെന്റർ ജൂലൈ 16 വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാരന്തൂരിൽ പ്രവർത്തനം ആരംഭിക്കും.


മർകസ് ഗോൾഡൻ ഗേറ്റിന് എതിർവശത്തുള്ള 6,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ കെട്ടിടത്തിലാണ് സെന്റർ ഒരുക്കിയിരിക്കുന്നത്. പക്ഷാഘാതം, ബ്രെയിൻ ഇൻജുറി, പാർക്കിൻസൺസ് രോഗം ഉൾപ്പെടെയുള്ള ന്യൂറോളജിക്കൽ രോഗങ്ങൾക്കായി ശാസ്ത്രീയമായ പുനരധിവാസ പദ്ധതികളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.


ന്യൂറോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഒക്ക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരുടെ സംയോജിത സേവനം ലഭ്യമാകും. ഇൻപേഷ്യന്റ്, ഔട്ട്‌പേഷ്യന്റ് സംവിധാനങ്ങൾക്കൊപ്പം സമഗ്രമായ റീഹാബിലിറ്റേഷൻ പരിചരണവും സെന്ററിൽ ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടർമാർ അറിയിച്ചു.


പുതിയ സെന്ററിന്റെ ഉദ്ഘാടനം എം.കെ. രാഘവൻ എം.പി. നിർവഹിക്കും. പി.ടി.എ. റഹീം എം.എൽ.എ. അധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ യു.സി. രാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫസീല, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഞ്ജിത്ത്, വാപ്പു ഹാജി, ബാബുമോൻ (കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), അൻവർ സാദത്ത് (കേരള വ്യാപാരി വ്യവസായി സമിതി), വാർഡ് അംഗങ്ങളായ അനിൽകുമാർ, ബൈജു പൂതക്കണ്ടിയിൽ, ഷംഷാദ് എന്നിവർ പങ്കെടുക്കും.


ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ലഹരിമുക്ത കേരളം എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് 'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. പ്രതിജ്ഞയ്ക്ക് കിരൺ എസ്. നേതൃത്വം നൽകും.


കാരന്തൂർ സെന്ററിനൊപ്പം അതേ ദിവസം കുന്ദമംഗലം, കൊടുവള്ളി, ഓമശ്ശേരി, ഉള്ളിയേരി, മുക്കം എന്നിവിടങ്ങളിലും മെഡിനെക്സ് ടീമിന്റെ ഓർത്തോ, ന്യൂറോ, സ്പോർട്സ് മെഡിസിൻ ഫിസിയോതെറാപ്പി സെന്ററുകൾ പ്രവർത്തനം ആരംഭിക്കും.


ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തേക്ക് കുറ്റ്യാടി, നോളജ് സിറ്റി ഉൾപ്പെടെയുള്ള മെഡിനെക്സ് ശാഖകളിലും മറ്റ് എല്ലാ സെന്ററുകളിലും സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.


അടുത്ത മാസം പൂനൂർ, കർണാടക എന്നിവിടങ്ങളിലും പുതിയ ബ്രാഞ്ചുകൾ ആരംഭിക്കും. കൂടാതെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ "ഫിസിയോ ഓൺ വീൽസ്" പദ്ധതിയിലൂടെ ഹോം കെയർ ഫിസിയോതെറാപ്പി സേവനങ്ങളും മെഡിനെക്സ് ലഭ്യമാക്കുന്നുണ്ട്.


കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ മെഡിനെക്സ് ചെയർമാൻ സി.ടി. അബ്ദുൽ ഗഫൂർ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. നദീർ ചാലിൽ (ഫിസിയോ), മുഹമ്മദലി ഉണിക്കാണ്ടി, മാനേജിങ് ഡയറക്ടർമാരായ ഡോ. ഫർഹാൻ മാലിക് (ഫിസിയോ), ഡോ. ജസീൽ കെ.ടി. (ഫിസിയോ), ഡയറക്ടർ ബോർഡ് അംഗം ഭാഗ്യ വി. എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News