Tue Dec 12, 2023 10:56 PM 1ST

Sign In

തൃശ്ശൂർ കിംസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പൾമണോളജി സെന്റർ

20 Nov 2026 13:16 IST

Arun das

Share News :

തൃശ്ശൂർ കിംസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പൾമണോളജി സെന്റർ പ്രവർത്തനമാരംഭിച്ചു*


ശ്വാസകോശ രോഗചികിത്സാ രംഗത്ത് അത്യാധുനിക സൗകര്യങ്ങളുമായി തൃശ്ശൂർ കിംസ് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് പൾമണോളജി സെന്റർ പ്രവർത്തനമാരംഭിച്ചു.


എം.എൽ.എ രാജൻ ജെ. പല്ലൻ ഉദ്ഘാടനം നിർവഹിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് സമഗ്ര ചികിത്സ നൽകുന്ന ഐ.സി.യു അടക്കമുള്ള സംവിധാനങ്ങളാണ് സെന്ററിൽ ഒരുക്കിയിരിക്കുന്നത്.


ചടങ്ങിൽ സംസാരിച്ച എം.എൽ.എ, രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കർണാടക, കേരളം, തെലങ്കാന എന്നിവിടങ്ങളിൽ കിംസ് ഹോസ്പിറ്റൽ സേവനം ചെയ്തുവരികയാണെന്നും, 21,000-ഓളം ജീവനക്കാരാണ് കിംസിൽ സേവനം ചെയ്യുന്നതെന്നും പറഞ്ഞു.


ഇവിടെ വന്നാൽ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചിറങ്ങാം എന്ന വിശ്വാസമാണ് ജനങ്ങൾക്ക് കിംസിനോടുള്ളത്. തൃശ്ശൂർ ജില്ലയിലുള്ള പലരും ആഗ്രഹിച്ച അത്യാധുനിക സൗകര്യങ്ങളോടെയാണ് പുതിയ സെന്റർ പ്രവർത്തനം ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ശ്വാസം ലഭിക്കാത്ത അവസ്ഥ വന്നാൽ എന്താണ് സ്ഥിതിയെന്ന് നമുക്കറിയാം. ശ്വാസകോശ രോഗങ്ങൾ ഇന്ന് നിരന്തരം വ്യാപകമായി വർദ്ധിച്ചുവരികയാണ്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഇത്തരം രോഗങ്ങൾ കൂടുതലാണ്. ഈ സാഹചര്യത്തിൽ പൾമണറി ക്രിട്ടിക്കൽ കെയറും പൾമണറി എക്മോയും ഉൾപ്പെടെയുള്ള നൂതന ചികിത്സാ സംവിധാനങ്ങൾ തൃശ്ശൂരിൽ തന്നെ ലഭ്യമാകുന്നത് ജില്ലയ്ക്ക് വലിയ മുന്നേറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തൃശ്ശൂർ കിംസിൽ 250-ഓളം ഡോക്ടർമാരും ആയിരത്തോളം ജീവനക്കാരും സേവനം ചെയ്യുന്നുണ്ട്. ഏറ്റവും ആധുനിക സൗകര്യങ്ങൾ ഉണ്ടെങ്കിലും, ഒരു രോഗിയെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശ്വാസകരമായ കാര്യം ഡോക്ടർമാരുടെയും ജീവനക്കാരുടെയും പെരുമാറ്റമാണെന്നും എം.എൽ.എ പറഞ്ഞു.


ആരോഗ്യ മേഖലയിൽ തൃശ്ശൂർ ജില്ലയുടെ അഭിമാനമായി മാറാൻ കിംസിന് കഴിയുമെന്നും, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ആരോഗ്യ രംഗത്ത് വലുതാണെന്നും അദ്ദേഹം പറഞ്ഞു.


ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ പ്രാരംഭ നിർണയം മുതൽ സങ്കീർണമായ രോഗാവസ്ഥകളുടെ ചികിത്സയും തുടർപരിചരണവും വരെ സാധ്യമാക്കുന്ന സമഗ്ര ചികിത്സാ കേന്ദ്രമാണ് പുതിയ അഡ്വാൻസ്ഡ് പൾമണോളജി സെന്റർ.


കിംസ് കേരള ക്ലസ്റ്റർ ഡയറക്ടർ ആൻഡ് സി.ഇ.ഒ ഫർഹാൻ യാസിൻ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


*

Follow us on :

More in Related News