Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് ടൗൺഹാളിൽ അമീർ കാലിക്കറ്റിന്റെ ഇശൽ നൈറ്റ്; മാപ്പിളപ്പാട്ടിന്റെ മാധുരിയിൽ സംഗീതാസ്വാദകർക്ക് മറക്കാനാവാത്ത രാത്രി

10 Jul 2026 21:08 IST

Enlight Media

Share News :

പ്രൊഫ. കുര്യാക്കോസ് വട്ടമറ്റത്തിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സമ്മാനിച്ചു.

കോഴിക്കോട്: അമീർ കാലിക്കറ്റിന്റെ നേതൃത്വത്തിൽ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച ഇശൽ നൈറ്റ് മാപ്പിളപ്പാട്ട് പ്രേമികൾക്ക് വേറിട്ട സംഗീതാനുഭവമായി. ഷഹജ മലപ്പുറം, അബ്ദുൽ ഹയ്യ്, തുഷാര എന്നിവർ അവതരിപ്പിച്ച ഗാനങ്ങൾ കാണികളുടെ കൈയടി നേടി.

മലബാർ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി അഡ്വ. കെ. ജയന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് എം.എൽ.എ പ്രൊഫ. കുര്യാക്കോസ് വട്ടമറ്റത്തിന് സമ്മാനിച്ചു.

അക്കാദമി ചെയർമാൻ പി.എച്ച്. താഹ അധ്യക്ഷത വഹിച്ചു. കൗൺസിലർ സഫറി വെള്ളയിൽ, ടി.ടി. നാസർ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ പി. ഷംസുദീൻ സ്വാഗതവും സ്വീകരണ കമ്മിറ്റി ചെയർമാൻ സിദ്ദീഖ് കാഞ്ഞിരത്തിങ്ങൽ നന്ദിയും രേഖപ്പെടുത്തി.

മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവും സംഗീതഭംഗിയും ഒരുമിച്ചുചേർന്ന ഇശൽ നൈറ്റ്, സംഗീതാസ്വാദകർക്ക് ഓർമ്മയിൽ സൂക്ഷിക്കാവുന്ന സാംസ്കാരിക വിരുന്നായി മാറി ഇശൽ നൈറ്റ്.

Follow us on :

More in Related News