Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2026 11:41 IST
Share News :
കൊച്ചി : ‘കഭി ഖുഷി കഭി ഗം’ സിനിമയുടെ 25-ാം വാർഷികത്തോടനുബന്ധിച്ച്, റായ്ചന്ദ് വീട് പുനർനിർമ്മിച്ച് എയർബിഎൻബി ആരാധകർക്കായി തുറക്കുന്നു. സംവിധായകൻ കരൺ ജോഹർ ഹോസ്റ്റ് ചെയ്യുന്ന ‘അറ്റ് ഹോം വിത്ത് ദ റൈചന്ദ്സ്’ എന്ന പരിപാടി 2026 ഡിസംബർ 1 മുതൽ 6 വരെ മുംബൈയിലാണ് നടക്കുക.
രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടിയിൽ റായ്ചന്ദ് കുടുംബത്തിന്റെ പ്രൗഢിയാർന്ന പടിക്കെട്ട്, കുടുംബ പഠനമുറി, പൂവിന്റെ വസ്ത്രശേഖരം സൂക്ഷിച്ചിരിക്കുന്ന ക്ലോസറ്റ് എന്നിവ നേരിട്ട് കാണാനും അനുഭവിക്കാനും സാധിക്കും. ഓഡിയോ ടൂറിലൂടെയും മറ്റ് ആകർഷണങ്ങളിലൂടെയും സിനിമയിലെ പ്രധാന നിമിഷങ്ങൾ ആരാധകർക്ക് വീണ്ടും ഓർത്തെടുക്കാം.
ആകെ 180 പേർക്കാണ് പ്രവേശനം.ഓരോ ക്ഷണത്തിലും ഒരാൾക്കും ഒരു കൂട്ടുകാരനും പങ്കെടുക്കാം. നിരക്ക് സൗജന്യമാണെങ്കിലും മുംബൈയിലേക്കുള്ള യാത്രാ ചെലവ് അതിഥികൾ വഹിക്കണം.https://www.google.com/search?q=https%3A%2F%2Fairbnb.com%2Fk3g എന്ന വെബ്സൈറ്റ് മുഖേനെ ബുക്കിങ് ആരംഭിച്ചു.സജീവമായ എയർബിഎൻബി പ്രൊഫൈലും നല്ല അവലോകന ചരിത്രവും ഉള്ളവർക്കാണ് അവസരം ലഭിക്കുക.സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയും നിർബന്ധമാണ്.
Follow us on :
Tags:
More in Related News
Please select your location.