Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 18:35 IST
Share News :
തിരുഃ പ്രമുഖ സംഗീതഞ്ജനും സംഗീതസംവിധായകനും മതമൈത്രി സംഗീതഞ്‌ജനുമായ ഡോ.വാഴമുട്ടം ചന്ദ്രബാബുവിന്റെ 997മത് മതമൈത്രി സംഗീത സദസ് ശ്രീ സത്യ സായി ബാബയുടെ നൂറ്റി ഒന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 23 തോന്നക്കൽ സായി ഗ്രാമിൽ അരങ്ങേറും...................
ഡോ വാഴമുട്ടം ചന്ദ്രബാബു തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നിന്നും ഗാനഭൂഷണം, ഗാനപ്രവീണ ഉന്നത നിലയിൽ പാസായിട്ടുണ്ട്.
പത്മശ്രീ നെയ്യാറ്റിൻകര വാസുദേവൻ, ശ്രീ കുമാര കേരളവർമ്മ ശ്രീ രത്നാകരൻ ഭാഗവതർ ശ്രീ പാച്ചല്ലൂർ അപ്പുകുട്ടൻ ഭാഗവതർ ശ്രീ ആര്യനാട് രാജു എന്നിവർ പ്രധാന ഗുരുക്കന്മാരാണ് ആൾ ഇന്ത്യ റേഡിയോ ഗ്രേഡ് അര്ടിസ്റ്റ് ആണ്
സിനിമകൾക്കും ഓൾ ഇന്ത്യ റേഡിയോയിലും സംഗീതസംവിധാനം നിർവ്വഹിച്ചു വരുന്നു. നൂറോളം ആൽബ ങ്ങൾ ഭക്തി ഗാന സിഡി കാസറ്റുകൾക്ക് സംഗീതം നൽകിയിട്ടുണ്ട്
പ്രധാന ശിഷ്യർ...ജാസി ഗിഫ്റ്റ്, ഇഷാൻ ദേവ്,അൻവർ സാദത്ത്, രാഗേഷ് ബ്രഹ്മാനന്ദൻ, യുഎസ് ദിഷ്, ലക്ഷ്മി ജയൻ,ആക്ടർ വിവേക് ജീവൻ പദ്മകുമാർ, അജയ്തിലക്, മാധവ് കൃഷ്ണൻ, എസ് പി ശർമ്മ, അജീഷ് ശരിത്, ജനീഷ് മുബീർഖാൻ ശ്രീകുമാർ വാസുദേവ് പൂജപ്പുര പ്രസന്നകുമാർ ,സംഗീത് ശിവസൗതം ,ദീപക് പോൾ ശ്രീ ഹരി അമ്മു, മണികണ്ഠൻ നമ്പൂതിരി,ബാലു ഡോ അരുൺ, സുനിൽപടിഞ്ഞാറ്റിൽ,അനിൽകുമാർ, ബിബിൻ ബാബു, ജോഹൻസിബു,ഡോ വിഷ്ണുജ,ഷംനാദ് ഭാരത് വൈഭവസജയ്, അമൃത ,എന്നിവർ
നൂറ്റി അമ്പതോളം ഹിന്ദു ക്രിസ്ത്യൻ, ഇസ്ലാം കീർത്തനങ്ങൾ... പതിനഞ്ച് വർണ്ണങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഉപാസന, ഗുരുദേവ കീർത്തനങ്ങൾ, ആറ്റുകാൽ കീർത്ത ഞങ്ങൾ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.റമദാൻ മുപ്പത് ദിനങ്ങളിൽമുപ്പതു കവികളുടെ രചനകൾ സംഗീതം നൽകി ഓരോ ദിവസവും ആലപിച്ചു. കൂടെ പാടുന്നത് യു എസ് ദീക്ഷ്,വയലിൽ പ്രഫ എസ് ഈശ്വര വർമ്മ, മൃദംഗം തിരുവനന്തപുരം ഘടം അൽഫിൻ ജോസ്.
15 മണിക്കൂർ തുടർച്ചയായി മതമൈത്രി സംഗീത സദസ്സ് അവതരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ 28 വർഷമായി പുതുവത്സര സംഗീത പരിപാടി ശിഷ്യരും ചേർന്ന് നടത്തി വരുന്നു......
Follow us on :
Tags:
More in Related News
Please select your location.