Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Mar 2026 08:05 IST
Share News :
കടലുണ്ടി ഗെയ്റ്റ് പരിസരത്ത് നടന്ന പ്രചാരണയോഗത്തിൽ ഷാഫി ചാലിയം പ്രസംഗിക്കുന്നു
ഫറോക്ക് : ബേപ്പൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പി.വി അൻവറിന്റെ പര്യടനത്തിനു വികാരനിർഭരമായ വരേവേൽപ്പ്. കത്തുന്ന ചൂടും മഴയും അവഗണിച്ചു നൂറു കണക്കിനും പ്രവർത്തകരും നാട്ടുകാരുമാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ വിവിധ കേന്ദ്രങ്ങളിൽ തടിച്ചു കൂടിയത്. പര്യടനം മുസ്്‌ലിം ലീഗ് ദേശീയ വൈസ്പ്രസിഡന്റ് കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ വൈകിട്ടു 3മണിക്ക് കടലുണ്ടി ലെവൽ ക്രോസിന്റെ സമീപത്തു നിന്നാണ് പര്യടനം ആരംഭിച്ചത്. പ്രബോധിനി, മണ്ണൂർറെയിൽ, വടക്കുമ്പാട്, പഴയബാങ്ക്, മുക്കത്ത് കടവ്, പട്ടത്താനം തുടങ്ങിയ കേന്ദ്രങ്ങളിലെ ആവേശകരമായ സ്വീകരണത്തിനു ശേഷം രാത്രി വൈകി മണ്ണൂർവളവിൽ പര്യടനം സമാപിച്ചു. വഴിനീളെ കണ്ടുമുട്ടിയ മുതിർന്നവരോടും യുവാക്കളോടും നേരിട്ടു സംസാരിച്ചും പരാതികൾ കേട്ടുമാണ് പര്യടനം മൂന്നോട്ടു നീങ്ങിയത്. സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലിയാണ് ഓരോ സ്വകീരണ കേന്ദ്രങ്ങളിലും അൻവറിനെ സ്വീകരിക്കാനെത്തിയത്.
വോട്ടർമാരുമായി ഹൃദ്യമായ ആശയവിനിമയം നടത്തിയും വോട്ട് അഭ്യാർത്ഥിക്കുകയും ചെയ്തു അൻവർ ഉഷ്മളമായ സ്വീകരങ്ങൾക്ക് നന്ദിപറഞ്ഞുമാണ് കേന്ദ്രങ്ങളിൽ നിന്നും മടങ്ങിയത്. ബേപ്പൂരിന്റെ സമഗ്രവികസനമാണ് എന്റെ ലക്ഷ്യം. വിദ്യാഭ്യാസ കായിക ആരോഗ്യ രംഗത്ത് ബേപ്പൂർ ഒരുപാട് മുന്നേറാനുണ്ട്. ഞാൻ വിജയിച്ചു കഴിഞ്ഞാൽ മണ്ഡലത്തിൽ സർക്കാർ കോളേജ് കൊണ്ടുവരുമെന്നും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊളളുന്ന വികസന പദ്ധതികൾ നടപ്പിലാക്കുമെന്നും അൻവർ ഉറപ്പ് നൽകി.
Follow us on :
More in Related News
Please select your location.