Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപ്പത്ത് നിന്നും 3.093 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി

29 Dec 2024 21:00 IST

Jithu Vijay

Share News :

പാലക്കാട് : ഒറ്റപ്പാലം റെയിൽവേ സ്റ്റേഷന് സമീപ്പത്ത് നിന്നും 3.093 കിലോഗ്രാം കഞ്ചാവുമായി ഒരാളെ എക്സൈസ് പിടികൂടി. മലപ്പുറം എടപ്പാൾ സ്വദേശി ലിജീഷ് ലാൽ (33) എന്നയാളാണ് പിടിയിലായത്. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻദാസും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ സുദർശനൻ നായർ, അനു.എസ്.ജെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ രാജേഷ്, സുരേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രദീപ്, മുഹമ്മദ് ഫിറോസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്.കെ.ജെ എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News