Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേരേകടവ് മാക്കേക്കടവ് പാലം മുഖ്യമന്ത്രി വി.ഡി സതീശർ നാളെ നാടിന് സമർപ്പിക്കും.

17 Oct 2026 21:48 IST

santhosh sharma.v

Share News :

വൈക്കം: വേമ്പനാട് കായലിന് കുറുകെ ആലപ്പുഴ - കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നേരേകടവ് മാക്കേക്കടവ് പാലം നാളെ നാടിന് സമർപ്പിക്കും. ഞായറാഴ്ച രാവിലെ 9 ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും. ശിലാഫലകവും മുഖ്യമന്ത്രി അനാശ്ചാദനം ചെയ്യും. തുടർന്ന് ജീപ്പിൽ പാലത്തിലൂടെ യാത്ര ചെയ്‌ത് നേരേകടവിലെത്തി നാട മുറിക്കലും നടത്തും. യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, എം. ലിജു, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ കെ. ബിനിമോൻ, നാട്ടകം സുരേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ എ. മഹീന്ദ്രൻ, ജോഷി ഫിലിപ്, കലക്ടർമാരായ ഷാജി വി. നായർ, ചേതൻകുമാർ മീണ, മുൻ എംപി എ.എം. ആരിഫ്, മുൻ എംഎൽഎമാരായ ദലീമ ജോജോ, സി.കെ ആശ തുടങ്ങിയവർ വിശിഷ്‌ടാതിഥികളാകും. 2500 പേരെ ഉൾക്കൊള്ളാവുന്ന സദസും 50 പേർക്ക് ഇരിക്കാവുന്ന വേദിയുമാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് മാക്കേക്കടവിൽ പാലത്തോട് ചേർന്ന് സജ്ജമാക്കിയിരിക്കുന്നത്. ബാരിക്കേഡ് ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. തുറവൂർ - പമ്പ പാതയുടെ രണ്ടാമത്തെ പാലമാണ് മാക്കേക്കടവ് - നേരേകടവ് പാലം. ആദ്യ പാലമായ തൈക്കാട്ടുശേരി - തുറവൂർ പാലം 2015ൽ പൂർത്തിയായിരുന്നു.

2017 ജനുവരിയിലാണ് മാക്കേക്കടവ് - നേരേകടവ് പാലത്തിന് തറക്കല്ലിടുന്നത്. വൈകാതെ നിർമാണം തുടങ്ങിയെങ്കിലും സ്‌ഥലമെടുപ്പ് തർക്കം കോടതി കേസുകൾ ആയതിനെ തുടർന്ന് വർഷങ്ങളോളം നിർമ്മാണം തടസ്സപ്പെട്ടു. 2024 മാർച്ചിലാണ് ഇത് പരിഹരിച്ച് നിർമാണം പുനരാരംഭിച്ചത്. സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്നും 98.09 കോടി രൂപയാണ് ഇതിന് ചെലവ്. 800 മീറ്റർ നീളത്തിലും ഇരുവശങ്ങളിലും നടപ്പാത ഉൾപ്പെടെ 11 മീറ്റർ വീതിയിലുമുള്ള പാലം. പടിഞ്ഞാറെക്കര ആലപ്പുഴ തൈക്കാട്ടുശേരി പഞ്ചായത്തിലെ മാക്കേക്കടവിലും കിഴക്കേക്കര കോട്ടയം ഉദയനാപുരം പഞ്ചായത്തിലെ നേരേകടവിലുമാണ്. കാർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുമായി ഇരുകര നിവാസികൾ കായൽ കടക്കാൻ കിലോമീറ്റർ കടന്നുള്ള തണ്ണീർമുക്കം ബണ്ടിനെയാണ് നിലവിൽ ആശ്രയിക്കുന്നത്. പാലം തുറക്കുന്നതോടെ ശബരിമല തീർഥാടക കർക്ക് ദൂരവും സമയവും നഷ്ടപ്പെടാതെയുള്ള യാത്ര വലിയ അനുഗ്രഹമാണ്. കോട്ടയം നിവാസികൾക്ക് എളുപ്പത്തിൽ എറണാകുളം ഭാഗത്തേക്ക് പോകാനും വഴിയൊരുക്കും.

വൈക്കത്തഷ്ടമിക്ക് കരമാർഗ്ഗം ആലപ്പുഴയിലെ ജനങ്ങക്ക് വേഗത്തിൽ വന്ന് പോകാനും ഇതുവഴി കഴിയും. മണിക്കൂറുകളോളം കാത്ത് കിടന്ന് ജങ്കാറിൽ അക്കരെ ഇക്കരെയാത്ര ചെയ്യന്നത് ഇനി ഓർമ്മയിൽ മാത്രമാകും.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News