Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Oct 2026 01:42 IST
Share News :
മസ്കറ്റ്: ഒമാനിലെ തെക്കൻ അൽ ബാത്തിന ഗവർണറേറ്റിലെ അൽ അവാബി വിലായത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു. 2026 ഒക്ടോബർ 17 ശനിയാഴ്ചയാണ് സംഭവം.
അപകടവിവരം ലഭിച്ചതിനെ തുടർന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ തെക്കൻ അൽ ബാത്തിന ഗവർണറേറ്റിലെ രക്ഷാപ്രവർത്തക സംഘങ്ങൾ സ്ഥലത്തെത്തി തീയണക്കുന്നതിനും അടിയന്തര സഹായം നൽകുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ആറ് പേരെയും തുടർചികിത്സയ്ക്കായി ആരോഗ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
മരിച്ചവരുടെ കുടുംബാംഗങ്ങളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അനുശോചനം അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അതോറിറ്റി ആശംസിച്ചു.
തീപിടിത്തത്തിന്റെ കാരണം, മരിച്ചവരുടെ വ്യക്തിവിവരങ്ങൾ, പരിക്കേറ്റവരുടെ ആരോഗ്യനില എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടി
ല്ല.
Follow us on :
Tags:
More in Related News
Please select your location.