Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Aug 2026 22:09 IST
Share News :
തിരുവനന്തപുരം : നിഷ് സർവകലാശാലയിൽ ആരംഭിക്കുന്ന ഐ പി ടിവിയുടെ പ്രഥമ മ്യൂസിക് റിയാലിറ്റി ഷോ ആയ എൻ ഐ ഐഡലിന്റെ ലോഗോ പത്മശ്രീ ഡോക്ടർ ഓമനക്കുട്ടി ടീച്ചർ പ്രകാശനം ചെയ്തു . തീം മ്യൂസിക്കായ എൻ. ഐ ആന്തമിന്റെ ടീസർ പ്രകാശനം നിംസ് എം ഡി ശ്രീ. എം എസ് ഫൈസൽ ഖാനും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ലോഞ്ച് യുവ ഗായകൻ ഡോക്ടർ കെ. എസ് ഹരിശങ്കറും നിർവഹിച്ചു.
ഇന്ത്യൻ യൂണിവേഴ്സിറ്റികളിലെ സംഗീത പ്രതിഭകളെ ഉൾപ്പെടുത്തിയുള്ള എൻ. ഐ ഐഡലും നിരവധി വേറിട്ട വിനോദവിജ്ഞാന പരിപാടികളും ചലച്ചിത്ര സാംസ്കാരിക അവതരണങ്ങളും വരും മാസങ്ങളിൽ നിഷ് ഐ പി ടിവി യിലൂടെ ഗ്ലോബൽ ഓഡിയൻസിന് മുന്നിലെത്തും. നിഷ് ഫിലിം അക്കാദമി ഡയറക്ടറും ഐ.പി ടി.വി ക്രിയേറ്റീവ് ഹെഡ്ഡുമായ ഡോക്ടർ പ്രമോദ് പയ്യന്നൂർ, നിംസ് അഡ്മിനിസ്ട്രേറ്റീവ് കോഡിനേറ്റർ ശിവകുമാർ രാജ്,നൂറുൽഇസ്‌ലാം കോളേജ് ഓഫ് ഡെന്റൽ സയൻസസ് പ്രിൻസിപ്പൽ ഡോക്ടർ മഞ്ജുഷ കെ. കെ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ.എസ്. ജോസ് ഫിൻവിനിത എന്നിവരും മെഡിസിറ്റി വിദ്യാർത്ഥി വിദ്യാർത്ഥിനികളും ഫാക്വൽറ്റി മെമ്പേഴ്സും, നിഷ് ഐ പി ടി വി എക്സ്പെർട്ട്സും ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.