Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കായലിൽ വീണ് കക്കാവാരൽ തൊഴിലാളി മരിച്ചു.

18 Aug 2026 20:09 IST

santhosh sharma.v

Share News :

വൈക്കം: കായലിൽ കക്കാ വാരുന്നതിനിടെ തൊഴിലാളി വള്ളത്തിൽ നിന്ന് വീണു മരിച്ചു. ടി.വി പുരം മണ്ണത്താനം അന്നാശ്ശേരിയിൽ എ. എൻ രമേശൻ (58) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ വേമ്പനാട്ട് കായലിൽ വള്ളത്തിൽ നിന്ന് കൊല്ലിവല ഉപയോഗിച്ച് കക്കാ വാരുന്നതിനിടയിൽ കായലിൽ വീണാണ് അപകടം. വള്ളം ഒഴുകി നടക്കുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ രമേശനെ കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം വിട്ട് നൽകിയ മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു. ഭാര്യ - മിനി. മക്കൾ - അനന്തകൃഷ്ണൻ, അനഘ.

Follow us on :

More in Related News