Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ 1974- 75 പൂർവ്വ വിദ്യാർത്ഥികളുടെ

16 Aug 2026 14:33 IST

Koya kunnamangalam

Share News :

കുന്ദമംഗലം : കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ 1974- 75 പൂർവ്വ വിദ്യാർത്ഥി ബാച്ച് കെ ഛ് എസ് കമ്മ്യൂൺ 75 അത്തം നാളിൽ ഓണാഘോഷം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ്ഖർ ഓഡിറ്റോറിയത്തിൽ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. ബാച്ച് പ്രസിഡണ്ട് മോഹൻദാസ് മേലടത്ത് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ ബാലകൃഷ്ണൻ നായർ, പി എം ഉണ്ണികൃഷ്ണൻ, എം സുബ്രഹ്മണ്യൻ, എ സദാനന്ദൻ, ഇ.വേലായുധൻ, യു, വി. ശശികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഗാനമേള, തിരുവാതിരക്കളി, ഓണസദ്യ എന്നിവ നടന്നു സെക്രട്ടറി പുഷ്പാകരൻ സ്വാഗതവും പ്രമീള നന്ദിയും പറഞ്ഞു.നേരത്തെ അംഗങ്ങൾ ഹാളിൽ പൂക്കളമൊരുക്കി.

Follow us on :

More in Related News