Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്ത് ശാന്തിനികേതൻ സ്‌കൂളിലെ പൂ കൃഷി വിളവെടുപ്പും കുട്ടി കർഷകയെ ആദരിക്കലും സംഘടിപ്പിച്ചു.

18 Aug 2026 20:28 IST

santhosh sharma.v

Share News :

വൈക്കം: മറവൻതുരുത്ത് ശാന്തിനികേതൻ എൽ പി സ്കൂളിലെ സ്കൂൾ വളപ്പിൽ നടത്തിയ പൂ കൃഷിയുടെയും കപ്പ കൃഷിയുടെയും വളവെടുപ്പ് നടത്തി. സ്കൂൾ മുറ്റത്ത് വിടർന്നു നിൽക്കുന്ന ബന്ദി പൂക്കൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ആവശ്യമായ പച്ചക്കറികൾ സ്കൂളിലെ കൃഷിയിടത്ത് നിന്ന് തന്നെയാണ് ലഭിക്കുന്നത്. കപ്പ കൃഷിക്ക് പുറമെ വഴുതന, പച്ചമുളക്, തക്കാളി, വെള്ളരി, പയർ തുടങ്ങിയ പച്ചക്കറി കൃഷിയും ചെയ്തുവരുന്നു.

വിളവെടുപ്പ് മഹോത്സവം മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആരതി വിനയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സീമ ബിനു, ബിന്ദു സുനിൽ, പി.പി പത്മനന്ദനൻ, പി.കെ മല്ലിക , വനജ അനിൽകുമാർ സ്കൂൾ മാനേജർ ടി. കെ സാബു, സ്കൂൾ സെക്രട്ടറി എം. ജിനു പി ടി എ പ്രസിഡൻ്റ് സുബിന, സ്കൂൾ എച്ച് എം വിദ്യ എം ശർമ , എം പി ടി എ പ്രസിഡൻ്റ് അർച്ചന ,സ്കൂൾ കോർഡിനേറ്റർ എൻ. വൈ അബ്ദുൽ ജമാൽ, സൗമ്യ സി ദിവ്യ, എൻ. .അമ്പിളി ,ഹണി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമ പഞ്ചായത്തിലെ കുട്ടിക്കർഷകയായി തെരഞ്ഞെടുക്കപ്പെട്ട സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ശ്രീനന്ദ ശിവപ്രിയയെ ചടങ്ങിൽ ആദരിച്ചു.

Follow us on :

More in Related News