Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ വെള്ളപ്പൊക്കത്തിൽ ഇടിഞ്ഞ് താഴ്ന്ന വീടുകൾ കെ.ബിനി മോൻ എം.എൽ.എ സന്ദർശിച്ചു.

18 Aug 2026 20:43 IST

santhosh sharma.v

Share News :

വൈക്കം: വെള്ളപ്പൊക്കത്തിൽ തകർന്ന മറവൻതുരുത്ത് ആലിൻചുവട് കുളങ്ങര ലക്ഷം വീട് കോളനിയിലെ സതി വള്ളോം തറ, ഷൈല കുളങ്ങര ലക്ഷം വീട് എന്നിവരുടെ വീടുകൾ കെ.ബിനിമോൻ എം.എൽ.എ സന്ദർശിച്ചു. മൂവാറ്റുപുഴയാർ കരകവിഞ്ഞ് ഈ പ്രദേശം ആഴ്ചകളോളം വെള്ളത്തിൽ മുങ്ങി കിടന്നത് മൂലം വീടിൻ്റെ തറ ഇടിഞ്ഞ് താഴ്ന്ന് ഭിത്തികളിൽ വിള്ളൽ വീണ് വീട്ടിൽ ഉള്ളവരുടെ ജീവന് ഭീഷണി ആകും വിധം ഏതു നിമിഷവും നിലം പതിക്കാവുന്ന സ്ഥിതിയിലാണ് ഉള്ളത്. തകർന്ന വീടുകൾ നേരിൽ കണ്ട എം.എൽ.എ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ട് അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി. ഡി.സി.സി. ജനറൽ സെക്രട്ടറി പി.വി.പ്രസാദ്, ഗ്രാമ പഞ്ചായത്തംഗം വനജ അനിൽകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മോഹൻ.കെ.തോട്ടുപുറം, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ. അനീഷ്, പി.വി പത്മനന്ദനൻ , സുകന്യാ അനിൽകുമാർ, ബ്ലോക്ക് കോൺഗ്രസ് . ഭാരവാഹികളായ ബാബു പൂവനേഴത്ത്, കുമാരി കരുണാകരൻ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ റെജി തോമസ്, അനിൽകുമാർ ഉടുമാട്ട്, കെ.എസ് ജിജിമോൻ തുടങ്ങിയവർ എം.എൽ.എക്കൊപ്പം എത്തിയിരുന്നു.


Follow us on :

More in Related News