Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി ഗണേഷ്‌കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

10 Mar 2026 20:18 IST

MUKUNDAN

Share News :

ഗുരുവായൂർ:മന്ത്രി ഗണേഷ്‌കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോക്ക് മുന്നിൽ യൂത്ത്കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷനായി.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.എസ്.സൂരജ്,ജില്ലാ സെക്രട്ടറി റിഷി ലാസർ,വി.എസ്.നവനീത്,പി.ആർ.പ്രകാശൻ,വി.ബി.ദിപിൻ,നവീൻ മാധവശ്ശേരി,രാഗേഷ് നെന്മിനി,അനിൽകുമാർ,ശ്രീജിഷ്,വിപിൻ വാലേങ്കര എന്നിവർ സംസാരിച്ചു. 




Follow us on :

More in Related News