Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരെ ഹനുമാൻസേന പ്രതിഷേധ ധർണ്ണ നടത്തി.

08 Sep 2026 12:18 IST

Jithu Vijay

Share News :

കോഴിക്കോട് : കോഴിക്കോട് എ പി അബൂബക്കർ മുസ്ല്യാർ ഈയിടെ നടത്തിയ സ്ത്രീ വിരുദ്ധ പ്രസ്താവനക്കെതിരെ ഹനുമാൻസേന ഭാരത് കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ കിഡ്‌സൺ കോർണർ പരിസരത്ത് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ നവോത്ഥാന പ്രവർത്തകയായ ജാമിത ടീച്ചർ ഉദ്ഘാടനം ചെയ്തു.


21-ാം നൂറ്റാണ്ടിനെ കാളവണ്ടി യുഗത്തിലേക്ക് നയിക്കുന്ന മാനവ നിയമ ധർമ്മത്തെ ഹനിക്കുന്ന മനുഷ്യാവകാശങ്ങളെയും പൗര സ്വാതന്ത്ര്യത്തെയും നിഷേധിക്കുന്ന പ്രാകൃത മത നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന നിലപാടുകൾ പുരോഗമന സമൂഹം തള്ളിക്കളയണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജാമിത ടീച്ചർ പറഞ്ഞു.


ഹനുമാൻസേന സംസ്ഥാന ചെയർമാൻ എ എം ഭക്തവൽസലൻ അദ്ധ്യക്ഷത വഹിച്ചു. ഒരൊറ്റ ജനത ഒരൊറ്റ രാഷ്ട്രം ഒരൊറ്റ നിയമ സംഹിത നടപ്പിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഏക സിവിൽ കോഡ് എത്രയും പെട്ടെന്നു പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.


സദ് ഗുരു മഠാധിപതി മുരളീധര സ്വാമികൾ മുഖ്യ പ്രഭാഷണം നടത്തി. സുനിൽകുമാർ മാമിയിൽ, ശ്രീഹരി കുനിയിൽ, ശ്രീകല വിജയൻ, പ്രദീപ് ചാലക്കുഴി, അജയകുമാർ പി എന്നിവർ സംസാരിച്ചു. ഒ കൃഷ്ണൻ, മാതാ അംബിക, കെ വായുപുത്രൻ, ശ്യാമള ബേപ്പൂർ, ധനേഷ് ജയിൽ റോഡ്, സഞ്ജയ് നിസരി, എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ പ്രവർത്തകർ എ പി അബൂബക്കർ മുസ്ല്യാരുടെ കോലം കത്തിച്ചു. പങ്കെടുത്ത പ്രവർത്തകർക്ക് ജാമിത ടീച്ചർ രക്ഷാബന്ധനം കെട്ടിക്കൊടുത്തു. നൂറുക്കണക്കിന് പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

Follow us on :

More in Related News