Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 16:08 IST
Share News :
ചാവക്കാട്:നഗരസഭയിലെ താലൂക്ക് ആശുപത്രിയെ ബന്ധിപ്പിക്കുന്ന കനോലികനാലിന് കുറുകെയുള്ള ആശുപത്രിക്കടവ് മൂവിംഗ് ബ്രിഡ്ജ് അപകടാവസ്ഥയിലായ സാഹചര്യത്തില്‍ പാലം അടിയന്തിര അറ്റകുറ്റപണി നടത്തുന്നതുമായി ബന്ധപ്പെട്ട് ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ.അക്ബറിന്‍റെ അദ്ധ്യക്ഷതയില്‍ ചാവക്കാട് പി.ഡബ്ലിയു.ഡി റസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നു.പാലം അപകടാവസ്ഥയില്‍ ആയതിനാല്‍ അടിയന്തിരമായി അറ്റകുറ്റപണി നടത്തി പാലത്തിന്‍റെ അപകടാവസ്ഥ ഒഴിവാക്കണമെന്ന് എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു.നിലവിലെ പാലത്തിന്‍റെ ഡിസൈന്‍,പ്ലാന്‍ തുടങ്ങിയവ ഇറിഗേഷന്‍ വകുപ്പ് മെക്കാനിക്കല്‍ വിഭാഗത്തിന് കൈമാറുന്നതിന് നഗരസഭ എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ഇറിഗേഷന്‍ വകുപ്പിലെ മെക്കാനിക്കല്‍,അഡീഷനൽ ഇറിഗേഷന്‍ വിഭാഗത്തിലെ എഞ്ചിനീയര്‍മാരും നഗരസഭ സെക്രട്ടറി,എഞ്ചിനീയര്‍ തുടങ്ങിയവരും ജോയിന്‍റ് ഇന്‍സെപ്ക്ഷന്‍ നടത്തി ഈ മാസം 18-നകം വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കളക്ടര്‍ക്കും എംഎല്‍എക്കും നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി.ജോയിന്‍റ് ഇന്‍സ്പെക്ഷന് ശേഷം പാലത്തില്‍ ആവശ്യമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍മാൻ എ.എച്ച്.അക്ബര്‍,വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.യതീന്ദ്രദാസ്,കൗണ്‍സിലര്‍മാരായ പി.ഐ.വിശ്വംഭരന്‍,ഷൈലജ വാസുദേവന്‍,ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ വിദ്യ,ചാവക്കാട് തഹസില്‍ദാര്‍ കെ.ടി.ബാബു,ഇറിഗേഷന്‍ വകുപ്പ് അസി.എക്സി എഞ്ചിനീയര്‍ കൃഷ്ണകുമാര്‍,നഗരസഭ അസി.എക്സി.എഞ്ചിനീയര്‍ റിഷ്മ,ഇറിഗേഷന്‍ വകുപ്പ്,ചാവക്കാട് നഗരസഭ എന്നിവയിലെ അസി.എഞ്ചിനീയര്‍മാര്‍,ഡെപ്യൂട്ടി തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.