Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസിൽ നിന്നും താഴെ വീണ് വീട്ടമ്മയുടെ ഇരുകാലുകളിലും ചക്രങ്ങൾ കയറി ഇറങ്ങി പരിക്കേറ്റു.

09 Sep 2026 00:03 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ പള്ളിയിൽ പോയി തിരികെ വീട്ടിലേക്കു പോകുന്നതിനായി കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസിൽ നിന്നും താഴെ വീണ വീട്ടമ്മയുടെ ഇരുകാലുകളിലും ചക്രങ്ങൾ കയറി ഇറങ്ങി പരിക്കേറ്റു. ഇന്നലെ വൈകിട്ടാണ് അപകടം. തണ്ണീർമുക്കം പഞ്ചായത്ത് നാലാം വാർഡിൽ കട്ടചിറ കണ്ടത്തിൽ വീട്ടിൽ റീത്താമ്മ (65) ഗുരുതരമായി പരിക്കേറ്റത്. ഇവരെ ചേർത്തല ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി മതിലകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.





 

Follow us on :

More in Related News