Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 21:54 IST
Share News :
കടുത്തുരുത്തി: കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ആവിഷ്‌കരിച്ച 'മീഡിയേഷൻ ഫോർ ദി നേഷൻ' മൂന്നാം ഘട്ടത്തിനു തുടക്കം.
സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രോജക്ട് കമ്മിറ്റിയും (എംസിപിസി) നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയും (നൽസ) സംയുക്തമായാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 410 കേസുകളും രണ്ടാംഘട്ടത്തിൽ 649 കേസുകളും തീർപ്പാക്കി.
ജില്ലയിൽ വിവിധ കോടതികളിലുള്ള കേസുകൾ അതത് കോടതിയുമായി ബന്ധപ്പെട്ട മീഡിയേഷൻ സെന്‍ററുകളിലേക്ക് ശിപാർശ ചെയ്യാം. മധ്യസ്ഥതയ്ക്കു വിടാൻ താൽപര്യമുള്ളവർക്കു നേരിട്ടോ അഭിഭാഷകർ മുഖേനയോ അതത് കോടതികളുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിക്കാം. നേരിട്ടും ഓൺലൈനായും മധ്യസ്ഥ ചർച്ചകൾ നടത്തും. മധ്യസ്ഥതയിൽ തീർപ്പാക്കുന്ന കേസുകളിൽ കക്ഷികൾക്കു കോടതിച്ചെലവ് തിരികെ ലഭിക്കും.
വൈവാഹിക തർക്ക കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ചെക്ക് ബൗൺസ് കേസുകൾ, വാണിജ്യ തർക്കം, ഉപഭോക്തൃതർക്കം തുടങ്ങിയവ മധ്യസ്ഥയ്ക്കായി പരിഗണിക്കും. ഇമെയിൽ: mediationkottayam@gmail.com, ഫോൺ: 0481-2572422
Follow us on :
Tags:
More in Related News
Please select your location.