Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൗഡ് & ക്ലിയര്‍ ഇന്ത്യ 2026: സ്പോട്ടിഫൈയില്‍ മലയാളം സംഗീതത്തിനുള്ള റോയല്‍റ്റി 30%-ത്തിലധികം വര്‍ദ്ധിച്ചു

08 Sep 2026 15:52 IST

രെഹ്ന

Share News :

കൊച്ചി- സ്പോട്ടിഫൈ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന റോയല്‍റ്റി തുക മലയാളത്തില്‍ വര്‍ഷം തോറും 30% ത്തിലധികം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്പോട്ടിഫൈയുടെ വാര്‍ഷിക റിപ്പോര്‍ട്ടായ ലൗഡ് & ക്ലിയറില്‍ നിന്നുള്ള ഡാറ്റ 2025-ല്‍ സ്പോട്ടിഫൈയുടെ ആഗോള സംഗീത റോയല്‍റ്റി തുക ഏതൊക്കെ ഭാഷകളിലായി വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്നു. 2025-ല്‍ സ്പോട്ടിഫൈയില്‍ ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് ലഭിക്കുന്ന റോയല്‍റ്റിയില്‍ 29% വളര്‍ച്ചയുണ്ടായി. ദക്ഷിണേന്ത്യയില്‍ തെലുങ്കിനാണ് വര്‍ഷം തോറുമുള്ള ഏറ്റവും ഉയര്‍ന്ന വര്‍ദ്ധന -120%-ത്തിലധികം 

തമിഴിലെ വര്‍ദ്ധന 20%-ത്തിലധികമാണ്.

 

ഇന്ത്യക്കാര്‍ക്ക് ലഭിച്ച റോയല്‍റ്റികളില്‍ 40 ശതമാനത്തിലധികം വിദേശത്ത് നിന്നാണ്. വിദേശത്ത് ഏറ്റവും കൂടുതല്‍ കേട്ട 15 ട്രാക്കുകളില്‍ 11 എണ്ണം സ്വതന്ത്ര കലാകാരന്മാര്‍ ആദ്യം പുറത്തിറക്കിയതായിരുന്നു. പ്രതിവര്‍ഷം 1 കോടിലേറെ രൂപ വരുമാനം നേടുന്ന കലാകാരന്മാരുടെ എണ്ണത്തില്‍ വര്‍ഷം തോറും 21% വളര്‍ച്ചയാണുള്ളത്. 


2025-ല്‍, സ്പോട്ടിഫൈ ഇന്ത്യയുടെ ഡെയ്ലി ടോപ്പ് 50 ട്രാക്കുകളില്‍ 90%-വും ഇന്ത്യന്‍ കലാകാരന്മാരുടേതായിരുന്നു. സിനിമാ സൗണ്ട് ട്രാക്കുകള്‍ക്ക് പുറത്ത് പുറത്തിറങ്ങിയ ഐ-പോപ്പ് അല്ലെങ്കില്‍ ജനപ്രിയ ഇന്ത്യന്‍ സംഗീതം സ്പോട്ടിഫൈയുടെ 2025-ലെ വര്‍ഷാവസാന ഇന്ത്യയിലെ മികച്ച പത്തില്‍ പകുതിയും പങ്കിട്ടു. റഡാര്‍ മലയാളത്തിന്റെ ഉദ്ഘാടന പതിപ്പിലൂടെ ശ്രദ്ധേയയായ ഗായികയും ഗാനരചയിതാവുമായ ഹനിയ നഫീസയുടെ സ്വതന്ത്ര സിംഗിള്‍ മുള്‍ച്ചെടി സ്പോട്ടിഫൈയില്‍ 11 ദശലക്ഷം സ്ട്രീമുകള്‍ കടന്നു. ഇത് മലയാള സംഗീതത്തോടുള്ള വര്‍ദ്ധിച്ചുവരുന്ന അഭിനിവേശം എടുത്തുകാണിക്കുന്നു.കേരളത്തില്‍ ജനിച്ച ആഗോള റാപ്പറായ ഹനുമാന്‍കൈന്‍ഡ്, 'ബിഗ് ഡോഗ്സ്' ലൂടെ 360 ദശലക്ഷം സ്പോട്ടിഫൈ സ്ട്രീമുകള്‍ മറികടന്ന് സ്പോട്ടിഫൈ ആഗോള ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തി.

Follow us on :

More in Related News