Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

08 Sep 2026 17:13 IST

NewsDelivery

Share News :

കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. ഫാർമക്കോളജി വിദഗ്ധനും സംരംഭകനുമായിരുന്ന അദ്ദേഹം കോഴിക്കോട് ചിന്താവളപ്പിലാണ് താമസിച്ചിരുന്നത്. ബിസിനസ് രംഗത്തെ മികവിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ബലരാമവർമയുടെയും സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്ത് ശ്രദ്ധേയയുമായ ശ്രീദേവി വർമ്മയുടെയും മകനാണ്.

കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകം തെക്കേക്കെട്ട് താവഴി അംഗമാണ്. സാമൂതിരി കോളജിൽ ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം അഹമ്മദാബാദിലെ എൽ.എം. കോളജ് ഓഫ് ഫാർമസിയിൽ നിന്ന് ബിരുദം നേടി. തുടർന്ന് മുംബൈയിലെ ജർമൻ റെമഡീസ് മരുന്ന് നിർമാണ കമ്പനിയിലും കോഴിക്കോട് മെഡിക്കൽ കോളജിൽ നോൺ-മെഡിക്കൽ ട്യൂട്ടറായും പ്രവർത്തിച്ചു.

പിന്നീട് സ്വന്തമായി ‘നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ്’ എന്ന മരുന്ന് നിർമാണ കമ്പനി ആരംഭിച്ചു.

തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമ്മയാണ് ഭാര്യ. സാഹിത്യകാരി സുനീത രാജ (ഡൽഹി), കെ.എം.സി.ടി. ഫാർമസി കോളജ് പ്രിൻസിപ്പൽ ഡോ. കെ. സുജിത് വർമ്മ എന്നിവർ മക്കളാണ്. കെ.സി. രവീന്ദ്ര രാജ, ദിവ്യ (അധ്യാപിക, കൊയിലാണ്ടി) എന്നിവർ മരുമക്കളാണ്.

Follow us on :

More in Related News