Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Sep 2026 21:44 IST
Share News :
കടുത്തുരുത്തി: തിരുവനന്തപുരത്തെ തെക്കന്‍ കുരിശുമല പശ്ചാത്തലമാക്കി ബ്രൈറ്റ് പ്രോഡകഷ്ന്‍സ് നിര്‍മിച്ച അരയനും അമരക്കാരനും സെപ്റ്റംബര്‍ 11ന് തീയറ്റുകളിലെത്തും. ഇന്ദ്രന്‍സ്, ചെമ്പില്‍ അശോകന്‍, കുമരകം രഘുനാഥ്, കോട്ടയം രമേശ് തുടങ്ങിയവര്‍ പ്രമുഖ വേഷത്തിലെത്തുന്ന സനിമിയുടെ ഇതിവൃത്തത്തിലും പ്രത്യേകതകളുണ്ട്. ഒരു വിദേശ വൈദീകനാണ് ഈ കുരിശുമലയില്‍ കുരിശ് സ്ഥാപിച്ചത്. ഇതുമായി ബന്ധപെട്ടാണ് കഥ പുരോഗമിക്കുന്നത്. ലഹരിക്കെതികരെയുള്ള സന്ദേശവും സിനിമയുടെ പ്രമേയമാണ്. കുരിശുമല, നാഗര്‍കോവില്‍, വെള്ളനടം, പാറശ്ശാല, തിരുവനന്തപുരം, കോവളം തുടങ്ങീ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പ്രണവം മധുവാണ് സംഗീതംനിര്‍വഹിച്ചിരിക്കുന്നത്.
ഷാജി മതിലകത്തിന്റേതാണ് തിരക്കഥ. നെയ്യാറ്റിന്‍കര രൂപതുടെ മോണ്‍. വില്‍സണ്‍ കെ.പീറ്റര്‍ ആണ് ക്രിയേറ്റിവ് ഹെഡ്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് നിര്‍മാതാവ് കൂടിയായ ബ്രൈറ്റ് തോംസണും മോണ്‍. വില്‍സണ്‍ കെ. പീറ്ററും ചേര്‍ന്നാണ്.
Follow us on :
Tags:
More in Related News
Please select your location.