Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർമ്മാണ സാമഗ്രികളുടെ വില ഏകീകരിക്കണം; വൈക്കം താലൂക്ക് ടിപ്പർ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി.

08 Sep 2026 22:21 IST

santhosh sharma.v

Share News :

വൈക്കം: നിർമ്മാണ സാമഗ്രികളുടെ വില ഏകീകരിക്കണ മെന്നും, അനാവശ്യമായ ഉദ്യോഗസ്ഥ ഇടപെടലുകൾ ഒഴിവാക്കണമെന്നും വൈക്കം താലൂക്ക് ടിപ്പർ ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി യോഗം ആവശ്യപ്പെട്ടു. രൂപീകരണ യോഗം ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി. വി പ്രസാദ് ഉദ്ഘാടനം ചെയ്തു. സജി സദാനന്ദൻ അധ്യക്ഷത വഹിച്ചു.

അഡ്വ. പി. വി സുരേന്ദ്രൻ,എം. ആർ ഷാജി,സി.ജി ബിനു, ഔസേഫ് വർഗ്ഗീസ്, കെ.എം ഫൈസൽ, പി. സുനിൽ, കെ.എച്ച് ബഷീർ, സനീഷ് പീറ്റർ , റെജി മുകളേൽ , ഉമ്മർകോയ, എൻ.സി ബിജു, വിഷ്ണു സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.യൂണിയൻ ഭാരവാഹികളായി പി .വി പ്രസാദ് (പ്രസിഡൻ്റ്), എം.ആർ ഷാജി (ജനറൽ സെക്രട്ടറി) , അഡ്വക്കറ്റ് പി .വി. സുരേന്ദ്രൻ (വർക്കിംഗ് പ്രസിഡൻ്റ്) , സജി സദാനന്ദൻ (സെക്രട്ടറി) എന്നിവരടങ്ങുന്ന 21 അംഗ കമ്മറ്റിയെ യോഗം തെരഞ്ഞെടുത്തു.

Follow us on :

More in Related News