Sat May 31, 2025 9:56 PM 1ST
Location
Sign In
29 Sep 2024 13:27 IST
Share News :
മണർകാട്: വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ.
പാമ്പാടി സ്വദേശി ജോയൽ ആന്റണി (22), മണർകാട് സ്വദേശി ഷെറോൺ ബിനോയ് (19) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. മണർകാട് പണിക്കമറ്റം ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് ജില്ല പൊലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണർകാട് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് 650 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എസ്.ഐ ഇ.എം. സജീർ, എ.എസ്.ഐ ആഷ് ടി. ചാക്കോ, സി.പി.ഒ മാരായ ടി.എസ്. അനിൽകുമാർ, കെ.ആർ. രാജേഷ് കുമാർ, ജില്ല ലഹരി വിരുദ്ധ സ്വാഡ് അംഗങ്ങൾ എന്നിവരാണ് ജില്ല പൊലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്.
Follow us on :
Please select your location.