Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന യുവാവ് പിടിയില്‍

30 Nov 2024 21:51 IST

ENLIGHT REPORTER KODAKARA

Share News :

ഭണ്ഡാരം കുത്തിതുറന്ന് പണം കവര്‍ന്ന യുവാവ് പിടിയില്‍

കൊടകര: ആരാധനാലയങ്ങളിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം നടത്തിയ പ്രതി പൊലീസ് പടിയിലായി. ആളൂര്‍ ഉറുമ്പന്‍കുന്ന് വെള്ളച്ചാല്‍ വീട്ടില്‍ ബിബിനാ(20) ണ് കൊടകര പൊലീസിന്റെ പിടിയിലായത്. ഈ മാസം 27ന് പേരാമ്പ്ര ചെറുകുന്ന് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്ന സംഭവത്തിലാണ് ഇയാള്‍ പടിയിലായത്. ചാലക്കുടി, ആളൂര്‍ ,കൊടകര സ്റ്റേഷനുകളിലായി ഇത്തരത്തിലുള്ള 12-ഓളം കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഈ യുവാവ് എന്ന് പൊലീസ് അറിയിച്ചു. കോടിതില്‍ ഹാജരാക്കി റിമാന്റ് ചെയ്തു


Follow us on :

More in Related News