Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 11:41 IST
Share News :
നിങ്ങൾ വാഹനമോടിക്കുന്നവരാണോ. എങ്കിൽ ഇന്നുമുതലുള്ള പുതിയമാറ്റങ്ങൾ അറിയണം.
ഇന്ന് മുതല്‍ ഫാസ്ടാഗ് നിയമങ്ങളില്‍ മാറ്റം വരികയാണ്.
പുതിയ ഫാസ്ടാഗ് നിയമപ്രകാരം ഒക്ടോബര്‍ 31നകം ഫാസ്ടാഗിന്റെ കെവൈസി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
ടോള്‍ ബൂത്തുകളിലെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഗതാഗത തടസം കുറക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ.
ഫാസ്ടാഗ് നിയമങ്ങളില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കി നിങ്ങളുടെ വാഹനത്തെ ഈ മാറ്റങ്ങള്‍ ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
പുതിയ ഫാസ്ടാഗ് നിയമപ്രകാരം ഒക്ടോബര്‍ 31നകം ഫാസ്ടാഗിന്റെ കെവൈസി(നോ യുവര്‍ കസ്റ്റമര്‍) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം.
മൂന്നു വര്‍ഷത്തിനും അഞ്ചു വര്‍ഷത്തിനും ഇടയിലുള്ള ഫാസ്ടാഗുകള്‍ നിര്‍ബന്ധമായും കെവൈസി പൂര്‍ത്തിയാക്കണം.
കെവൈസി വിവരങ്ങള്‍ ഫാസ്ടാഗുമായി ബന്ധിപ്പിക്കാന്‍ ഒക്ടോബര്‍ 31 വരെയാണ് സമയം
അഞ്ചുവര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകള്‍ തീര്‍ച്ചയായും മാറ്റേണ്ടതാണ്. മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും
അഞ്ചുവര്‍ഷത്തില്‍ താഴെ പഴക്കമുള്ള ഫാസ്ടാഗുകളുടെ കെവൈസി വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കേണ്ടതാണ്.
വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറും ചാസിസ് നമ്പറും ഫാസ്ടാഗുമായി ബന്ധിപ്പിക്കണം.
പുതിയ വാഹനമാണെങ്കിൽ വാങ്ങി 90 ദിവസത്തിനകം രജിസ്‌ട്രേഷന്‍ നമ്പര്‍ പുതുക്കേണ്ടതാണ്.
. വാഹനത്തിന്റെ മുന്നില്‍ നിന്നും വശത്തു നിന്നുമുള്ള വ്യക്തമായ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യണം.
മൊബൈല്‍ നമ്പറുമായി ഫാസ്ടാഗ് തീര്‍ച്ചയായും ബന്ധിപ്പിച്ചിരിക്കണം.
അപ്പോ അടുത്തയാൾക്ക് ഷെയർ ചെയ്തോളൂ.
Follow us on :
Tags:
More in Related News
Please select your location.