Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളമേ.. നീയാണ് നാട്. നീയാണ് നൻമ. മുലപ്പാലൂട്ടാനും, അനാഥരെ ഏറ്റുടുക്കാനും സന്നദ്ധരായി മലയാളത്തിന്റെ അമ്മമാർ.

01 Aug 2024 12:16 IST

Enlight News Desk

Share News :

ഇതാണ് കേരളം: വെറുതെയല്ല ദൈവത്തിന്റെ സ്വന്തം നാടായത്. ദുരന്തത്തിന്റെ പേരിൽ ആരും അനാഥരാകില്ല

മുലപ്പാലൂട്ടാനും, അനാഥരെ ഏറ്റുടുക്കാനും സന്നദ്ധരായി മലയാളത്തിന്റെ അമ്മമാർ. 

ചെറിയ കുട്ടികൾക്ക് മുലപ്പാൽ ആവശ്യമുണ്ടെങ്കിൽ അറിയിക്കണേ...എന്റെ ഭാര്യ റെഡിയാണ്’ എന്നാണ് ഒരാള്‍ വാട്സ് ആപിലൂടെ സന്നദ്ധ പ്രവർത്തകരെ അറിയിച്ചു. തൊട്ടു പിന്നാലെ ഇതാ ഇടുക്കി സ്വദേശിയായ സജിനും കുടുംബവും ദുരിതാശ്വാസ ക്യാമ്പില്‍ കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കില്‍ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകാനും തയാറാണെന്നണെന്ന് പറഞ്ഞ് എത്തി.

‘ഞങ്ങൾ ഇടുക്കിയിൽ ആണെങ്കിലും വയനാട്ടിൽ വന്ന് കുഞ്ഞുമക്കൾ ആരെങ്കിലും ഉണ്ടെങ്കിൽ ആ കുഞ്ഞിനെ പരിപാലിക്കാനും മുലപ്പാൽ നൽകി സംരക്ഷിക്കാനും എന്റെ കുടുംബവും തയ്യാറാണ്. ഞങ്ങൾക്കും ഉണ്ട് കുഞ്ഞുമക്കൾ.’– എന്നാണ് ബന്ധപ്പെടേണ്ട ഫോൺനമ്പർ സഹിതം ഇടുക്കിക്കാരനായ സജിൻ സമൂഹമാധ്യമത്തിൽ കുറിച്ചത്. 

കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ തയാറായി മറ്റുപലരും രംഗത്തെത്തി. എങ്ങനെ എത്തിക്കണമെന്ന കാര്യത്തിലുള്ള ആശങ്കയും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള കലക്ടറുടെ പോസ്റ്റിനു താഴെയും കുട്ടികളെ വളർത്താൻ സന്നദ്ധത പ്രകടിപ്പിച്ചുകൊണ്ടുള്ള കമന്റുകൾ എത്തി. ‘‘അനാഥരെന്നു കരുതുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മാഡം. എനിക്ക് കുട്ടികളില്ല. ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം.’’–എന്നാണ് കോഴിക്കോട് സ്വദേശിയായ ഒരാൾ കമന്റ് ചെയ്തത്. 

ഇതാണ് കേരളം. കേട്ടു കേൾവിയില്ലാത്ത സന്നദ്ധ പ്രവർത്തനങ്ങളിൽ തങ്ങൾക്കാകുന്നത് എന്ന് കാട്ടി അമ്മമാരും, കുടംബങ്ങളും എല്ലാം വയനാടിന് വേണ്ടി ചേർന്ന് നിൽക്കുമ്പോൾ വയനാടിന്റെ നെഞ്ചിൽ മരണ താണ്ഡവമാടിയ ഉരുളു പോലും നാണിക്കുന്നുണ്ടാകും.

അതേ ഇതാണ് കേരളം. ഇതാണ് ഞങ്ങൾ. ദൈവം കൈവിട്ടാലും ഞങ്ങൾ കൈവിടില്ല.

ഞങ്ങൾ പലപേരിലും ചേരി തിരിഞ്ഞ് പൊരുതും. പക്ഷെ കേരളം എന്ന ഒറ്റ പേര് മതി, എല്ലാം മറന്ന് നെഞ്ചോട് ചേർന്ന് നിൽക്കാൻ.

കേരളമേ.. നീയാണ് നാട്. നീയാണ് നൻമ.

Follow us on :

More in Related News