Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലിം പെണ്‍കുട്ടികളെ ഉള്‍ക്കൊള്ളുന്നതില്‍ സമുദായസംഘടനകള്‍ പരാജയം: മന്ത്രി കെ.എം.ഷാജി

28 Sep 2026 12:21 IST

Regional Correspondent

Share News :

മൂന്നാമത് സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാര്‍ സമാപിച്ചു


കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ ചിന്തകളെയും അഭിലാഷങ്ങളെയും ഉള്‍ക്കൊള്ളാന്‍ സമുദായ സംഘടനകള്‍ക്ക് ഇപ്പോഴും സാധിക്കുന്നില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം.ഷാജി. കാലിക്കറ്റ് സര്‍വകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ഡെവലപ്പിങ് സൊസൈറ്റീസ് സംഘടിപ്പിച്ച മൂന്നാമത് സി.എച്ച്. മുഹമ്മദ് കോയ ദേശീയ സെമിനാര്‍ സമാപനസമ്മേളനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസപരമായും സാമൂഹികപരമായും മുസ്ലിം പെണ്‍കുട്ടികള്‍ വലിയൊരു കുതിച്ചുചാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഭരണഘടനാ അവകാശലംഘനങ്ങള്‍ക്കെതിരെ നടന്ന സിജെപി സമരത്തില്‍ പോലും അവര്‍ വലിയ പങ്കുവഹിച്ചു. എന്നാല്‍ അവരെ നയിക്കാനോ നിര്‍ദേശങ്ങള്‍ നല്‍കാനോ പുരോഗമനപരമെന്ന് അവകാശപ്പെടുന്ന സംഘടനകള്‍ക്കു പോലും സാധിക്കുന്നില്ല. 

ഇതു കൊണ്ടാണ് മുസ്ലിം പെണ്‍കുട്ടികള്‍ നിരീശ്വരവാദം പോലെയുള്ള ലിബറല്‍ ആശയങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതെന്നും ഷാജി പറഞ്ഞു.

അപ്രിയസത്യങ്ങള്‍ തുറന്നു പറയുമ്പോള്‍ പലരും തന്നോട് അത്രയ്‌ക്കൊന്നും വേണ്ടായിരുന്നു എന്നു പറയാറുണ്ട്. എന്നാല്‍ സി.എച്ചിന്റെ ധൈര്യവും ആര്‍ജവവുമാണ് തന്നെ നയിക്കുന്നത്. കഴിവുകെട്ടവര്‍ എന്നു വിശേഷിപ്പിച്ചാലും അഴിമതിക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടരുത് എന്ന സി.എച്ചിന്റെ വാക്കുകളാണ്

ലീഗ് മന്ത്രിമാര്‍ പിന്തുടരുന്ന പെരുമാറ്റച്ചട്ടം. പ്രതിപക്ഷത്തിരിക്കുന്നതു പോലെ അനായാസമല്ല ഭരണം എന്ന ബോധ്യം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സി.എച്ച് മുഹമ്മദ് കോയ ചെയര്‍ ഡയറക്ടര്‍ ഖാദര്‍ പാലാഴി അധ്യക്ഷനായി. നജീബ് കാന്തപുരം എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ. എം.കെ. മുനീര്‍, അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ, പി കെ നവാസ് എംഎല്‍എ, കബീര്‍ മുതുപറമ്പില്‍, അശ്‌റഫ് തൂണേരി, ഡോ. മുജീബ് റഹ്മാന്‍, ഡോ. എ.കെ. ഷാഹിന മോള്‍, സി.കെ സുബൈര്‍, വി.കെ.എം ഷാഫി, പി.വി അഹമ്മദ് സാജു, ടി.പി.എം ബഷീര്‍, ഹനീഫ മുന്നിയൂര്‍, അഡ്വ. തൊഹാനി, ഡോ. മുസമ്മില്‍ എന്‍.എം എന്നിവര്‍ പ്രസംഗിച്ചു. 

രണ്ടാമത് സിഎച്ച് മുഹമ്മദ് കോയ ദേശീയ സെമിനാര്‍ പ്രബന്ധങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന പ്രൊസീഡിംഗ്‌സ് ചടങ്ങില്‍ പ്രകാശനം ചെയ്തു.  

വിവിധ അക്കാദമിക് സെഷനുകളിലായി ജെ.ദേവിക, ഡോ.ആര്‍ദ്ര നീലകണ്ഠന്‍ ഗിരിജ, ഡോ.ആമിര്‍ അലി, ഡോ.ഹരീഷ് എസ്.വാങ്കഡെ, കണ്ണന്‍ ഗോപിനാഥന്‍, ഡോ.ബദ്രിയ ബീഗം പി, ഹിലാല്‍ അഹമ്മദ്, എ.മുഹമ്മദ് ഹനീഫ, നുസൈബ പി., ഷംസീര്‍ കോളോത്ത്, അമല്‍ ഹുദ, ഷെരീഫ് സാഗര്‍ എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News