Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള അടിപിടിയിൽ കൂടെ ജോലി ചെയ്തുവരുന്നയാളെ തലക്കു കല്ല് കൊണ്ട് ആക്രമിച്ച പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി.

28 Sep 2026 19:24 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള അടിപിടിയിൽ കൂടെ ജോലി ചെയ്തുവരുന്ന തൊഴിലാളിയുടെ തലക്കു കല്ല് കൊണ്ട് കുത്തി തലയോട്ടിക്ക് പൊട്ടൽ ഉണ്ടാവുന്ന തരത്തിൽ ആക്രമിച്ച പ്രതിയെ പരപ്പനങ്ങാടി പോലീസ് പിടികൂടി.


സെപ്റ്റംബർ 26 ന് പരപ്പനങ്ങാടി മുണ്ടിയൻകാവിൽ ക്വാർട്ടേഴ്സിൽ താമസിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളി ആയ ഒഡിഷ സ്വദേശി

ബുപൻ (36) എന്നയാൾ  ടെറസിന് മുകളിലുള്ള ബാത്ത്റൂമിൽ നിൽക്കുന്ന സമയത്ത് ഒഡീഷ സ്വദേശി വിജയ് ഗണ്ട (45 ) എന്ന പ്രതി ബാത്ത്റൂമിലേക്ക് അതിക്രമിച്ചു കയറി ബുപൻ എന്നയാൾ പ്രതിയെ ഭയ്യാ എന്ന് വിളിച്ച് ബഹുമാനിക്കാത്തതിലുള്ള വൈരാഗ്യത്തിൽ വഴക്കുണ്ടാക്കി കയ്യിലുണ്ടായിരുന്ന വലിയ കല്ലുകൊണ്ട് തലയ്ക്ക് ഇടിച്ചതിൽ തലയോട്ടിയ്ക്ക് പൊട്ടൽ സംഭവിച്ച് ഗുരുതര പരിക്കു പറ്റുകയായിരുന്നു.


ബുബൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരപ്പനങ്ങാടി പോലീസ്  കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി വരവേയാണ് പ്രതിയെ സംഭവ സ്ഥലത്തുനിന്നും പിടികൂടി അറസ്റ്റ് ചെയ്തത്.  പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി തിരൂര് സബ്ജയിലേക്ക് റിമാൻഡ് ചെയ്തു.


പരപ്പനങ്ങാടി എസ് ഐ ജയപ്രകാശ്, ASI സ്വപ്ന, SCPO ജയേഷ്, അജീഷ്, സാൻ സോമൻ, CPO അർജുൻ, മുസ്തഫ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Follow us on :

More in Related News