Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Sep 2026 19:54 IST
Share News :
തിരൂരങ്ങാടി : ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ എൻ.എസ്.എസ്. വിദ്യാർഥികൾക്കായി ‘സ്പെസിഫിക് ഓറിയന്റേഷൻ’ ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ്. പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർഥികൾക്ക് വ്യക്തമായ ധാരണ നൽകുന്നതിനും സേവനപ്രവർത്തനങ്ങൾക്ക് അവരെ സജ്ജരാക്കുന്നതിനുമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
എൻ.എസ്.എസിന്റെ ചരിത്രം, ലക്ഷ്യങ്ങൾ, പ്രവർത്തനരീതി, വരുംകാല പ്രവർത്തനങ്ങളുടെ ആക്ഷൻ പ്ലാൻ തുടങ്ങിയ വിഷയങ്ങളിൽ ക്ലസ്റ്റർ കൺവീനറും റിസോഴ്സ് പേഴ്സണുമായ യാസർ പൂവിൽ ക്ലാസെടുത്തു. എൻ.എസ്.എസ്. പ്രവർത്തനങ്ങളിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തത്തിനും സേവന മനോഭാവം വളർത്തുന്നതിനും ക്യാമ്പ് സഹായകമായി.
പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.കെ. ഉസ്‌മാൻ മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുനീർ താനാളൂർ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.വി. ആയിഷാബി ആശംസകൾ നേർന്നു. എൻ.എസ്.എസ്. ലീഡർമാരായ
ഹംറാസ്, ഹംദാൻ ഷബിൻഷ , ഫാത്തിമ ഫർഹ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരുടെ സജീവ പങ്കാളിത്തത്തോടെ ക്യാമ്പ് സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.