Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനീതിക്കെതിരെ നിശബ്ദരായിരിക്കുന്നവര്‍ ദേശദ്രോഹികള്‍: കണ്ണന്‍ ഗോപിനാഥന്‍

28 Sep 2026 12:06 IST

Regional Correspondent

Share News :

കോഴിക്കോട്: ജനാധിപത്യ രാജ്യത്ത് അവകാശധ്വംസനങ്ങള്‍ നടക്കുമ്പോള്‍ നിശബ്ദരായിരിക്കുന്നവരാണ് ഏറ്റവും വലിയ ദേശദ്രോഹികളെന്ന് കണ്ണന്‍ ഗോപിനാഥന്‍. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന സി.എച്ച്.മുഹമ്മദ് കോയ ദേശീയ സെമിനാറിന്റെ ഭാഗമായുള്ള അക്കാദമിക് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബജറ്റ് ആനുകൂല്യങ്ങള്‍ എന്ന പ്രയോഗം തന്നെ ശരിയല്ലെന്നും നമ്മുടെ അവകാശങ്ങളാണ് അവ എന്ന ബോധ്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ മാത്രമേ പ്രജ എന്ന അവസ്ഥയില്‍ പൗരര്‍ എന്ന നിലയിലേക്ക് നമ്മള്‍ പരിവര്‍ത്തനം ചെയ്യപ്പെടൂ. 

നമ്മുടെ രാജ്യത്ത് നയങ്ങള്‍ എല്ലാം ശരിയാണ്, നടത്തിപ്പാണ് പ്രശ്‌നം എന്ന ധാരണയും ശരിയല്ലെന്നും നടപ്പിലാക്കാനാവാത്ത ഒരു നയവും നല്ലതല്ലെന്നും കണ്ണന്‍ അഭിപ്രായപ്പെട്ടു. നയരൂപീകരണത്തിലെയും നടത്തിപ്പിലെയും വിവിധ ഘട്ടങ്ങളിലുള്ളവര്‍ക്ക് അര്‍ഹമായ അംഗീകാരം ഉറപ്പു വരുത്തുക എന്നതാണ് ഇതിനൊരു പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. 

ബജറ്റ് വകയിരുത്തലും ആനുകൂല്യവിതരണത്തിലെ അന്തരവും എന്ന സെഷനില്‍ ഡോ.ബദ്രിയ ബീഗവും സംസാരിച്ചു. ഷെരീഫ് സാഗര്‍ മോഡറേറ്ററായി. അമല്‍ ഹുദ വിഷയാവതരണം നടത്തി.


Follow us on :

More in Related News