Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല മണ്ഡല-മകരവിളക്ക് ഏറ്റുമാനൂർ ഇടത്താവളത്തിലെ ക്രമീകരണങ്ങള്‍;യോഗം ചേർന്നു

23 Oct 2026 22:01 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില്‍ യോഗം ചേർന്നു. തയ്യാറെടുപ്പുകള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കുന്നതിന് വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. 

പോലീസ്, എക്സൈസ്, റവന്യൂ വകുപ്പുകളുടെ കണ്‍ട്രോള്‍ റൂമുകള്‍ ഏറ്റൂമാനൂര്‍ ഇടത്താവളത്തില്‍ പ്രവര്‍ത്തിക്കും. ക്ഷേത്ര പരിസരത്തെ വാഹന പാര്‍ക്കിംഗ് സുഗമമായി ക്രമീകരിക്കുന്നതിനും ഈ മേഖലയിലെ വഴിവിളക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ശൗചാലയങ്ങള്‍ സജ്ജീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. തീര്‍ത്ഥാടകര്‍ക്കായി വിവിധ ഭാഷകളിലുള്ള അറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കാനും നിര്‍ദേശിച്ചു. 

ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ഏറ്റുമാനൂർ നഗരസഭാ അധ്യക്ഷൻ ടോമി കുരുവിള, ബ്ളോക്ക് പഞ്ചായത്ത്‌ പ്രസിഡന്‍റ് ജയ്മോൻ കരീമഠം, ആർഡിഒ നിജു കുര്യൻ, കോട്ടയം തഹസീദാർ സിറിൽ സഞ്ജു ജോർജ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ദേവസ്വം ഭാരവാഹികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു .

Follow us on :

More in Related News