Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Oct 2026 19:02 IST
Share News :
കടുത്തുരുത്തി: വോട്ടർപട്ടിക പുനഃപരിശോധനയ്ക്കും പുതിയ വോട്ടർമാരെ ചേർക്കാനുമായി സംസ്ഥാനവ്യാപകമായി പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് 15 മുതൽ 31 വരെ നടത്തുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡി.സജീവ് ബാബു അറിയിച്ചു. വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പേരുചേർക്കാനുള്ള ഫോം 6 വിതരണവും ഡിജിറ്റൽ ഹെൽപ് ഡെസ്കുകളും ഒരുക്കും. സിറ്റിസൺ സർവീസ് പോർട്ടൽ, വോട്ടർ ഹെൽപ് ലൈൻ ആപ്പ് എന്നിവയിലൂടെയും അപേക്ഷ നൽകാം
അപേക്ഷയോടൊപ്പം ഫോട്ടോ, വയസ്സ്, മേൽവിലാസം എന്നിവ തെളിയിക്കാനുള്ള അംഗീകൃതരേഖകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കണം. ആധാർ സമർപ്പിക്കുന്നവർ അതോടൊപ്പം മറ്റ് രേഖകൾ കൂടി നൽകണം. തുടർന്നുള്ള പരിശോധനകൾക്കായി ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) വീടുകളിലെത്തും.
2025 ജനുവരി 1ന് നിലവിലുണ്ടായിരുന്നതും നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം വന്നതുമായ വോട്ടർപട്ടികകളിലെ പ്രധാന വ്യത്യാസങ്ങൾ പരിശോധിക്കാൻ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോട് (ഇആർഒ) നിർദേശിച്ചിട്ടുണ്ട്. എസ്എസ്ആർ സമയത്ത് തിരികെ ലഭിക്കാത്ത അപേക്ഷകളിൽ, തിരഞ്ഞെടുപ്പിനുശേഷം പ്രസിദ്ധീകരിച്ച പട്ടികയിൽ ഉൾപ്പെട്ടവ സംബന്ധിച്ചും പരിശോധന നടത്തും.
യുവവോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കോളജ്, ഹയർസെക്കൻഡറി, സ്കൂൾ തലങ്ങളിൽ 'ക്യാംപസ് ടു ബൂത്ത്' എന്ന പേരിൽ പ്രത്യേക എൻറോൾമെന്റ് ഡ്രൈവ് സംഘടിപ്പിക്കും. 'സ്റ്റെപ്പ് ഫോർവേഡ്, ഗെറ്റ് കാമ്പസ്' എന്ന സന്ദേശത്തോടെ നവംബർ 2 മുതൽ ഓഗസ്റ്റ് വരെ പ്രചാരണം നടത്തുക.
Follow us on :
Tags:
More in Related News
Please select your location.