Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി; വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം

10 Oct 2026 11:17 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറി വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയത്ത് ചന്തക്കവലയിൽ വെള്ളിയാഴ്ച വൈകിട്ട് അമിത വേഗത്തിൽ വന്ന സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയ ഉണ്ടായ അപകടത്തിലാണ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം ഉണ്ടായത്. നട്ടാശ്ശേരി ഇഞ്ചേരികുന്ന് പാറയിൽ അജയൻ്റെ മകൾ അഞ്ജലി അജയ് (19) ആണ് മരിച്ചത്. ചങ്ങനാശേരിയിൽനിന്ന് കോട്ടയത്തേക്ക് വന്ന തണ്ടപ്ര ബസാണ് അപകടത്തിനിടയാക്കിയത്.

ശീമാട്ടിക്ക് എതിർവശത്തുള്ള ഫുട്പാത്തിന്റെ ബാരിക്കേഡ് തകർത്താണ് ബസ് വൈദ്യുതി പോസ്റ്റിലും ഇടിച്ച ശേഷം സമീപത്തെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന് പിന്നാലെ ഇറങ്ങിയോടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടി കൂടി. പരിക്കേറ്റവർ ജില്ലാ ജനറൽ ആശുപത്രി, കോട്ടയം മെ‍ഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്. പരേതയായ സന്ധ്യയാണ് അഞ്ജലിയുടെ മാതാവ്.

Follow us on :

More in Related News