Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു. നവംബർ 16 മുതൽ19 വരെ തലയോലപ്പറമ്പ് VMBS VHSSലാണ് കലോത്സവം.

11 Oct 2026 18:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു.തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക വി.എച്ച്.എസ്.എസ് ഹാളിൽ നടന്ന സംഘാടക സമിതി യോഗം കെ. ബിനിമോൻ എം എൽ എ ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വിജയമ്മ ബാബു അധ്യക്ഷത വഹിച്ചു. വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി.ദീപ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ആനന്ദ് ബാബു, ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അമ്പിളി മായാത്മജൻ, നിഷാ വി.നായർ, ബി ആർ സി പ്രോഗ്രാം കോർഡിനേറ്റർ പി.ആർ.ശ്രീകുമാർ, തലയോലപ്പറമ്പ് എസ്.ഐ. മൃദുൽ, പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ജി. ശ്രീരഞ്ജിത്ത്,

പബ്ലിസിറ്റി കൺവീനർ കെ.എം.ഷെമീർ

തുടങ്ങിയവർ പ്രസംഗിച്ചു. നവംബർ 16 മുതൽ19 വരെ തീയതികളിൽ തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടത്തപ്പെടുന്ന വൈക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് ജനപ്രതിനിധികൾ രക്ഷാധികാരികളായും വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരായി ജനപ്രതിനിധികളും അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികൾ കൺവീനർമാരുമായി പതിനഞ്ചോളം സബ് കമ്മിറ്റികൾ രൂപീകരിച്ചു. തലയോലപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകസംഘടനാ പ്രതിനിധികൾ, ഉപജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നുള്ള പ്രഥമാധ്യാപകർ,മറ്റ് അധ്യാപകർ, പിടിഎ&എംപിടിഎ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨



* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News