Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2026 15:51 IST
Share News :
കൊയിലാണ്ടി:പാവപ്പെട്ടവരുടെ വീടുകൾ തകർക്കുന്നവർക്കാണോ അതോ പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്നവർക്കാണോ നാം വോട്ടു നൽകേണ്ടതെന്നാണ് ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാർ ചിന്തിക്കേണ്ടതെന്ന് സി.പി.ഐ ( എം )
പി ബി അംഗവും മഹിളാ നേതാവുമായ മറിയം ധാവ്ളെ പറഞ്ഞു. കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മഹിളാ സംഘടനകൾ നടത്തിയ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കർണ്ണാടകത്തിലെ കോൺഗ്രസ് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് ആയിരക്കണക്കിന് വീടുകളാണ് തകർത്തത്. കേരളത്തിൽ പാവപ്പെട്ടവർക്കായി 5 ലക്ഷം വീടുകളാണ് ലൈഫ് ഭവനപദ്ധതിയിലൂടെ എൽ ഡി എഫ് സർക്കാർ നിർമ്മിച്ചു നൽകിയിട്ടുള്ളത്.വീടുകൾ തകർക്കുന്നവർക്കല്ല വീടു നിർമ്മിക്കുന്നവർ
ക്കാണ് നമ്മൾ വോട്ടു ചെയ്യേണ്ടത് അവർ പറഞ്ഞു.
എം.പി.അജിത അധ്യക്ഷയായി.
സ്ഥാനാർത്ഥി കെ.ദാസൻ,എം. പി.അഖില, കെ.എം.ശോഭ, ടി. വി. ഗിരിജ എന്നിവർ സംസാരിച്ചു. ബിന്ദു സോമൻ സ്വാഗതം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.