Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 00:13 IST
Share News :
സലാല: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായിരുന്ന പ്രിയദർശിനി ഇന്ദിരാഗാന്ധിയുടെ അനുസ്മരണ പരിപാടി ഇൻകാസ് സലാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ഇന്ദിരാഗാന്ധിയുടെ സ്മരണകൾ പുതുക്കിയ നേതാക്കൾ രാജ്യത്തിനും ജനാധിപത്യത്തിനും അവർ നൽകിയ സംഭാവനകൾ അനുസ്മരിച്ചു.
ഇൻകാസ് സലാല പ്രസിഡന്റ് ഹരികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബാബു കുറ്റ്യാടി സ്വാഗതം ആശംസിച്ചു. സലീം കൊടുങ്ങല്ലൂർ, സിറാജ്, ഹരീഷ് കുമാർ, സുരേഷ് തുടങ്ങിയ നേതാക്കൾ ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തെയും രാജ്യത്തിന്റെ പുരോഗതിക്കായി അവർ നടത്തിയ പ്രവർത്തനങ്ങളെയും അനുസ്മരിച്ചു. വിജയൻ മാണിക്കണ്ടി നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും ചർച്ചയായി. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പ്രവാസികൾക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായും ഇത് പ്രവാസികൾക്ക് ഇരുട്ടടിയാണെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ക്ഷേമം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതികൾ അവരുടെ സാമ്പത്തിക സാഹചര്യങ്ങൾ കൂടി പരിഗണിച്ചുകൊണ്ടായിരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നോർക്ക ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണമെന്നും പ്രവാസികൾക്ക് താങ്ങാനാവുന്ന രീതിയിൽ പദ്ധതി പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇൻകാസ് സലാല കേരള മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു. പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.
പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി തുടർന്നും ഇടപെടലുകൾ നടത്തുമെന്ന് ഇൻകാസ് സലാല നേതാക്കൾ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.