Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2026 02:56 IST
Share News :
സലാല: ദീർഘകാലത്തെ പ്രവാസജീവിതത്തിനും സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ സേവനത്തിനും വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന മുതിർന്ന ഡോക്ടർമാരായ ഡോ. തങ്കച്ചൻ വർഗീസ് അറ്റച്ചേരിലിനും ഭാര്യ ഡോ. സുമയ്ക്കും സലാലയിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ ലീഡേഴ്സ് ഫോറം സലാലയുടെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് സ്പൈസസ് റെസ്റ്റോറന്റിലായിരുന്നു ചടങ്ങ്. ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അധ്യക്ഷത വഹിച്ചു.
സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പത്ത് വർഷത്തിലേറെ നീണ്ട സേവനത്തിനിടെ പ്രവാസി സമൂഹത്തിന് ഡോ. തങ്കച്ചൻ നൽകിയ കരുതലും പിന്തുണയും ചടങ്ങിൽ അനുസ്മരിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ ഡോക്ടർ ദമ്പതികളുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചു. ലീഡേഴ്സ് ഫോറത്തിന്റെ ഉപഹാരവും കൈമാറി.
ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ. തങ്കച്ചനും റേഡിയോളജിസ്റ്റായ ഡോ. സുമയും 2016ലാണ് സലാലയിലെത്തിയത്. എറണാകുളം കാക്കനാട് സ്വദേശിയായ ഡോ. തങ്കച്ചനും ആലുവ കീഴ്മാട് സ്വദേശിയായ ഡോ. സുമയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മികച്ച വിദ്യാർഥികളായിരുന്നു. ഇരുവരും നവംബർ നാലിന് സലാലയിൽനിന്ന് കൊച്ചിയിലേക്ക് മടങ്ങി.
ലീഡേഴ്സ് ഫോറം ഭാരവാഹികളായ റസൽ മുഹമ്മദ്, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, സി.വി. സുദർശനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.