Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാറ്റുചാരായ നിർമാണം സി.പി.എം. ലോക്കൽ കമ്മിറ്റിയംഗവും സഹായിയും പോലീസ് പിടിയിൽ

06 Dec 2024 20:11 IST

PEERMADE NEWS

Share News :



പീരുമേട്:വാറ്റുചാരായം നിർമിക്കുന്നതിനിടെ  സി.പി.എം. ലോക്കൽ കമ്മിറ്റിയംഗത്തെയും സഹായിയെയുംപോലീസ് അറസ്റ്റ് ചെയ്തു.സി.പി.എം. പുള്ളിക്കാനം ലോക്കൽ കമ്മിറ്റിയംഗം പി.എ. അനീഷ് , വാഗമണ്ണിൽ പ്രവർത്തിക്കുന്ന കേരള ടൂറിസം ഡവലപ്മെൻ്റ് സൊസൈറ്റി ഡയറക്ടർ ബോർഡംഗം അജ്മൽ  എന്നിവരെയാണ് പോലീസ അറസ്റ്റ് ചെയ്തത്. 

വാഗമൺ കണ്ണം കുളത്തെ സ്വകാര്യ റിസോർട്ടിൽ വാറ്റുചാരായം നിർമിക്കുന്നതിനിടെ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡാണ് ഇവരെ പിടികൂടിയത്. വ്യാഴാഴ്ച

രാത്രി നടന്ന റെയ്ഡിൽ 200 ലിറ്റർ വാഷും, ചാരായവും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മുൻ അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് അനീഷ് .സംഭവത്തിൽ കൂടുതൽ പേർക്കു പങ്ക് ഉണ്ടോയെന്ന് അന്വേഷിച്ചു വരുകയാണെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ക്ലീറ്റസ് ജോസഫ് പറഞ്ഞു. പൂഞ്ഞാർ സ്വദേശി മണ്ഡപത്തിൽ ബിജുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട് . പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow us on :

More in Related News