Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തെ വാഹനാപകടം;പരിക്കേറ്റ് ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു.

10 Apr 2026 23:25 IST

santhosh sharma.v

Share News :

വൈക്കം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. ഉദയനാപുരം നക്കംതുരുത്ത് കൊച്ചുതറയിൽ നബീസത്ത് ബീവിയുടെ മകൻ മുഹമ്മദ് റിയാസാ (27)ണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 7ന് പുളിം ചുവട് ജംഗ്ഷന് സമീപമാണ് അപകടം. അമ്മാവൻ്റെ എൽ കെ ജി യിൽ പഠിക്കുന്ന പേരക്കുട്ടിയുമായി

വൈക്കം ടൗണിൽപോയി വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെയാണ് അപകടം. റോഡരികിൽ കിടന്ന ടാങ്കർ ലോറിയിൽ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ തട്ടിയാണ് അപകം.കുട്ടി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റിയാസിനെ നാട്ടുകാർ ഉടൻ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ഓടെ മരിച്ചു. ഇൻഡോ-ടിബറ്റൻ ബോർഡർ ഫോഴ്സിൽ സൈനീകനായിരുന്ന മുഹമ്മദ് റിയാസ് ഏതാനും ദിവസം മുമ്പാണ് അവധിക്ക് നാട്ടിൽ എത്തിയത്. അവിവാഹിതനാണ്. നക്കം തുരുത്ത് ജമാ മാസ്ജിദ്ദിൽ കബറടക്കം നടത്തി.

Follow us on :

More in Related News