Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Apr 2026 12:24 IST
Share News :
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത മാർഗമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ അടുത്തകാലത്ത് നിയന്ത്രണം ഇളവ് ചെയ്യാൻ സാധ്യത കുറവെന്ന് റിപ്പോർട്ട്. യു.എസ്. ഇന്റലിജൻസ് ഏജൻസികൾ നൽകിയ പുതിയ വിലയിരുത്തലിലാണ് ഇത് സംമ്പന്ധിച്ച സൂചനയുള്ളത്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധസമാന സാഹചര്യത്തിൽ, ഈ കടലിടുക്ക് ഇറാന്റെ പ്രധാന “സമ്മർദ്ദ ആയുധം” ആണെന്നാണ് വിലയിരുത്തൽ.
ലോകത്തെ മൊത്തം എണ്ണ ഗതാഗതത്തിന്റെ 20% ഈ കടലിടുക്കിലൂടെ ആണ് നടക്കുന്നത്. എന്നാൽ ഇറാൻ ആക്രമണങ്ങൾ, മൈൻ സ്ഥാപിക്കൽ, കപ്പലുകൾക്ക് ഫീസ് ചുമത്തൽ തുടങ്ങിയ നടപടികൾ സ്വീകരിച്ചതോടെ ഗതാഗതം കുത്തനെ കുറഞ്ഞു. ഇതോടെ ആഗോള എണ്ണവില ഉയരുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തിരിക്കുകയാണ്.
ഈ നിയന്ത്രണങ്ങൾ ഇറാൻ ഭാവി ചർച്ചകളിൽ അമേരിക്കക്കെതിരെ ഉപയോഗിക്കാനുള്ള ശക്തമായ തന്ത്രമാണ്. “ഇത് ഇറാന്റെ ഏറ്റവും വലിയ ശക്തി” എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഹോർമുസ് കടലിടുക്ക് സൈനികമായി തുറക്കാൻ കഴിയുമെന്ന് പറഞ്ഞിവെങ്കുലം, ഇത് വലിയ അപകടസാധ്യതയുള്ള നീക്കമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ ശേഷി നിലനിൽക്കുന്ന സാഹചര്യത്തിൽ, സൈനിക നടപടി ദീർഘകാല യുദ്ധത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
ഇതിനിടെ, കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം വലിയ തോതിൽ കുറഞ്ഞതോടെ ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽ ഇന്ധനക്ഷാമം ഉയരാനുള്ള സാധ്യതയും ശക്തമാണ്
Follow us on :
Tags:
More in Related News
Please select your location.