Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2026 08:55 IST
Share News :
പെരുവള്ളൂർ : സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങളുടെ വസതിയിൽ വർഷങ്ങളായി ഇജാസത്ത് പ്രകാരം സംഘടിപ്പിച്ചുവരുന്ന 'മുഹമ്മദ് ഖാസിം വലിയുല്ലാഹി (റ)' വിന്റെ 307- )0 ഉറൂസ് മുബാറകിന് പ്രൗഢമായ പരിസമാപ്തി. പറമ്പിൽ പീടിക വരപ്പാറയിലെ ജമലുല്ലൈലി മൻസിലിൽ വച്ച് നടന്ന പരിപാടി സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
അലി ബാഖവി ആറ്റുപുറം, മുസ്തഫ ബാഖവി തെന്നല, ലുഖ്‌മാനുൽ ഹകീം സഖാഫി പുല്ലാര, അബ്ദുറഷീദ് സഖാഫി പത്തപ്പിരിയം എന്നിവർ പ്രഭാഷണം നടത്തി.
അഷ്‌റഫ് പെരുമുഖം മദ്ഹ് സദസ്സിന് നേതൃത്വം നൽകി. സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി സമാപന ദുആ നിർവഹിച്ചു. അബ്ദുറഹ്മാൻ ജമലുല്ലൈലി, മുൻ എം എൽ എ പി അബ്ദുൽ ഹമീദ്, എ സി അബ്ദുറഹ്മാൻ ഹാജി സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.