Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jul 2026 22:05 IST
Share News :
സംസ്ഥാനത്ത് മികച്ച പ്രവർത്തനം നടത്തുന്ന സഹകരണ സ്ഥാപനങ്ങളെ ആദരിക്കുന്നതിനായി സഹകരണ സംഘം രജിസ്ട്രാർ ശുപാർശകൾ ക്ഷണിച്ചിരുന്നു. അർബൻ സഹകരണ ബാങ്ക് വിഭാഗത്തിൽ പെരിന്തൽമണ്ണ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (മലപ്പുറം) ഒന്നാം സ്ഥാനവും കൊല്ലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് രണ്ടാം സ്ഥാനവും പീപ്പിൾസ് അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് (എറണാകുളം) മൂന്നാം സ്ഥാനവും നേടി. പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് വിഭാഗത്തിൽ കാസർഗോഡ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഒന്നാം സ്ഥാനവും കൊയിലാണ്ടി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് രണ്ടാം സ്ഥാനവും ചങ്ങനാശ്ശേരി താലൂക്ക് പി.സി.എ.ആർ.ഡി.ബി മൂന്നാം സ്ഥാനവും നേടി. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘം വിഭാഗത്തിൽ നന്മണ്ട കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് (കോഴിക്കോട്), ഏറാമല എസ്.സി.ബി (കോഴിക്കോട്), മാറാഞ്ചേരി എസ്.സി.ബി (മലപ്പുറം) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എംപ്ലോയീസ് സഹകരണ സംഘം വിഭാഗത്തിൽ തൃശ്ശൂർ ജില്ലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (പത്തനംതിട്ട), എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് സഹകരണ സംഘം (കോട്ടയം) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. വനിതാ സഹകരണ സംഘം വിഭാഗത്തിൽ ചെണ്ടയാട് വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒന്നാം സ്ഥാനവും പോരൂർ വനിത ക്രെഡിറ്റ് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (മലപ്പുറം) രണ്ടാം സ്ഥാനവും വെസ്റ്റ് എളേരി വനിത സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കാസർഗോഡ്) മൂന്നാം സ്ഥാനവും നേടി. പട്ടികജാതി/പട്ടികവർഗ്ഗ സഹകരണ സംഘം വിഭാഗത്തിൽ എളങ്കുന്നപ്പുഴ പട്ടികജാതി/പട്ടികവർഗ്ഗ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (എറണാകുളം), വള്ളിച്ചിറ പട്ടികജാതി സഹകരണ സംഘം (തിരുവനന്തപുരം), തിരുനെല്ലി ഗിരിജൻ സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (വയനാട്) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ആശുപത്രി സഹകരണ സംഘം വിഭാഗത്തിൽ പി.എം.എസ്.എ. മെമ്മോറിയൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സംഘം ഒന്നാം സ്ഥാനവും കൊച്ചിൻ സഹകരണ ആശുപത്രി സംഘം (എറണാകുളം) രണ്ടാം സ്ഥാനവും കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം മൂന്നാം സ്ഥാനവും നേടി. പലവക സഹകരണ സംഘം വിഭാഗത്തിൽ മുളിയാർ അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘം (കാസർഗോഡ്), മാനന്തവാടി സഹകരണ അർബൻ സംഘം (വയനാട്), പെരിന്തൽമണ്ണ താലൂക്ക് എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് വെൽഫെയർ സഹകരണ സംഘം (മലപ്പുറം) എന്നിവ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.വിദ്യാഭ്യാസ സഹകരണ സംഘം വിഭാഗത്തിൽ തളിപ്പറമ്പ എഡ്യൂക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി (കണ്ണൂർ), കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ പാരാമെഡിക്കൽ ആൻഡ് ടെക്നോളജി, തിരൂർ താലൂക്ക് കോ-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സൊസൈറ്റി (മലപ്പുറം) എന്നിവയാണ് വിജയികൾ. മാർക്കറ്റിംഗ് സഹകരണ സംഘം വിഭാഗത്തിൽ കൊട്ടാരക്കര താലൂക്ക് ക്യാഷ് ഗ്രോവേഴ്സ് പ്രോസസിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം (കൊല്ലം), നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി (കോഴിക്കോട്), റീജിയണൽ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രൊഡ്യൂസേഴ്സ് സഹകരണ മാർക്കറ്റിംഗ് സംഘം എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 2024-25ലെ റോബർട്ട് ഓവൻ അവാർഡിന് പെരുവമ്പ എസ്.സി.ബി (പാലക്കാട്)യിലെ കെ.എ. ചന്ദ്രനെ തിരഞ്ഞെടുത്തു. ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കെ.വി. നാരായണന് സ്പെഷ്യൽ ജൂറി അവാർഡും ലഭിച്ചു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ട്രാവൻകൂർ ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ ജൂലൈ 4 ന് നടക്കുന്ന അന്താരാഷ്ട്ര സഹകരണ ദിനാഘോഷ ചടങ്ങിൽ അവാർഡുകൾ വിതരണം നടക്കുമെന്നും മന്ത്രി പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ പ്രേം കൃഷ്‌ണൻ എസ് സംബന്ധിച്ചു. സംസ്ഥാനത്തെ മികച്ച പ്രവർത്തനം കാഴ്ചവച്ച സഹകരണ സ്ഥാപനങ്ങൾക്കുള്ള 2025ലെ സംസ്ഥാന അവാർഡുകൾ സഹകരണ വകുപ്പ് മന്ത്രി എം. ലിജുവാണ് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.