Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൽ ലക്ഷം പേർക്കുള്ള നേർച്ച ഊട്ട് നൽകി ദുക്റാന തിരുനാൾ ആഘോഷിച്ചു

03 Jul 2026 19:08 IST

MUKUNDAN

Share News :

ചാവക്കാട്:പാലയൂർ തീർത്ഥ കേന്ദ്രത്തിലെ ദുക്റാന തിരുനാൾ ഭക്തി സാന്ദ്രമായി.രാവിലെ 6.30-ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യ കാർർമികത്വത്തിൽ നടന്ന ദിവ്യബലിയോട് ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന് നൊവേന തളിയക്കുളക്കരയിൽ നിന്നും കൊടിയേറ്റ പ്രദക്ഷണം ഉണ്ടായിരുന്നു.ആർച്ച് പ്രീസ്റ്റ് റവ.ഡോ.ഡേവിസ് കണ്ണമ്പുഴ,അസി.വികാരി ഫാ.നിതിൻ താഴത്ത് എന്നിവർ ചേർന്ന് ഊട്ട് ആശിർവാദകർമ്മം നിർവഹിച്ചു കൊണ്ട് ഊട്ട് നേർച്ച നൽകി ഉദ്ഘാടനം ചെയ്തു.ജൂലൈ 11,12 നടത്തപ്പെടുന്ന തർപ്പണ തിരുന്നാളിന്റെ കൊടികയറ്റം പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ നിർവഹിച്ചു.തുടർന്ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ദിവ്യബലിയും നടന്നു.അസി.വികാരി ഫാ.നിതിൻ താഴത്ത്,ഫാ.മാത്യു തുണ്ടത്തിൽ എന്നിവർ സഹ കാർമികരായി.ദിവ്യബലിയിൽ ഇടവകയിലെ തോമസ് നാമധാരികളടെ സമർപ്പണവും ഉണ്ടായിരിന്നു.ഏകദേശം കാൽലക്ഷം പേർക്കുള്ള നേർച്ച ഊട്ട് നൽകി.ഭക്ത ജനങ്ങളാക്കായി പാർസൽ ആയി നേർച്ച ഊട്ടും,നേർച്ച പായസവും കൊണ്ടുപോകുന്നതിനുള്ള സൗകര്യവും തീർത്ഥ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ടായിരുന്നു.തുടർന്ന് റവ. ഫാദർ ബിജു പാണേങ്ങാടന്റെ മുഖ്യകാർമികത്വത്തിൽ റാസ കുർബാന ഉണ്ടായിരിക്കും.റവ.ഫാദർ ക്ലിന്റ് പാണേങ്ങാടൻ,റവ.ഫാദർ ജാക്സൺ തെക്കേക്കര എന്നിവർ സഹ കാർമ്മികരായി.ഇടവക ട്രസ്റ്റിമാരായ പി.എ.ഹൈസൺ,ഫ്രാൻസിസ് ചൊവ്വല്ലൂർ,സേവിയർ വാകയിൽ,ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ജനറൽ കൺവീനർ ഷാജു താണിക്കൽ,കെ.ജെ.പോൾ,എൻ.ആർ.ജോയ്,സെക്രട്ടറി ജോയ് ചിറമ്മൽ,പിആർഒ ജെഫിൻ ജോണി,മീഡിയ സെൽ പാലയൂർ മഹാശ്ലീഹ എന്നിവർ തുടങ്ങി നിരവധി കമ്മിറ്റി അംഗങ്ങൾ,ഭക്ത സംഘടനകൾ,കുടുംബ കൂട്ടായ്മകൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News