Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പത്തനംതിട്ടയിൽ ആദ്യ ഷിഗെല്ല കേസ്; 10 വയസുകാരി ചികിത്സയിൽ

03 Jul 2026 11:18 IST

Jithu Vijay

Share News :

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലും ഷിഗെല്ല രോ​ഗബാധ. എഴിക്കാട് ഉന്നതിയിലെ പത്തു വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി നിലവിൽ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.


പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ഷിഗെല്ല കേസാണിത്. ഷിഗെല്ല സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ എഴിക്കാട് ഉന്നതിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. വിദ്യാർഥിനി പഠിച്ച സ്കൂളിലും രോഗം പടർന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ പരിശോധന നടത്തും.


294 പേർക്കാണ് ഈ വർഷം ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നതായാണ് കണ്ടെത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്.

Follow us on :

More in Related News