Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2026 06:27 IST
Share News :
ടെൽ അവീവ്- ഇസ്രയേലിൽ കനത്ത മിസൈൽ ആക്രമണം നടത്തി ഇറാൻ. ഇസ്രായേലിനെ ലക്ഷ്യമിട്ട് കനത്ത മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. ഇത് മേഖലയിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ലബനനിൽ ഇസ്രാഈൽ സൈന്യം വെടിനിർത്തൽ ലംഘിച്ച് നടത്തുന്ന ആക്രമണങ്ങൾക്ക് പ്രതികരണമായാണ് ഇറാന്റെ ആക്രമണം. ഇക്കാര്യം പാർലമെന്റ് സ്പീക്കർ വ്യക്തമാക്കിയിട്ടുണ്ട്.. പുറമെ മിഡിൽ ഈസ്റ്റിലെ അമേരിക്കൽ താൽപര്യ മേഖലകളെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേൽ തുടരുന്ന ലബനൻ ആക്രമണമാണ് ഇറാന്റെ പെട്ടെന്നുള്ള സൈനിക നീക്കത്തിന് പ്രധാന കാരണം. മേഖലയിൽ തുടരുന്ന നാവിക ഉപരോധവും ഇസ്രായേലിനെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കാരണമായി ഇറാൻ സ്പീക്കർ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിലാണ്. പശ്ചിമേഷ്യയിലുടനീളമുള്ള യുഎസ് സേന തങ്ങളുടെ താവളങ്ങളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.
Follow us on :
More in Related News
Please select your location.