Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുൻ പ്രവാസി ജാവിദ് ഹൃദയാഘാതത്തെ തുടർന്ന് നാട്ടിൽ നിര്യാതനായി

31 Aug 2026 08:58 IST

ENLIGHT MEDIA OMAN

Share News :

സലാല: കണ്ണൂർ ജില്ലയിലെ ഇരിക്കൂർ സ്വദേശിയായ ജാവിദ് (65) കർണാടകയിലെ സിദ്ധാപുരത്ത് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ദീർഘകാലം ഒമാനിലെ സലാലയിൽ പ്രവാസ ജീവിതം നയിച്ചിരുന്ന അദ്ദേഹം വ്യാപാര രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. വിരമിച്ച ശേഷം കർണാടകയിലെ സിദ്ധാപുരത്ത് കോഫി വ്യാപാരം നടത്തി വരികയായിരുന്നു.

പരേതനായ ഹാഷിം ഹാജിയുടെയും പരേതയായ ആയിഷയുടെയും മകനാണ്. ഭാര്യ: ഷഹനാസ് (തലശ്ശേരി). മക്കൾ: സനൂദ്, ഷഹീൻ, സുഹാന. മരുമക്കൾ: ഹാഫിസ്, ഷെർബിൻ. സഹോദരങ്ങൾ: ബഷീർ (സ്റ്റാർ ഗ്രാഫിക്സ്), പരേതനായ ഹാരിസ്, പരേതയായ ഷമീമ, റയ്യാന, ഫാത്തിമ, നൗഷിർ.

മതപരവും നിയമപരവുമായ നടപടികൾക്ക് ശേഷം സിദ്ധാപുരത്ത് ഖബറടക്കം നടത്തി.

സലാലയിലെ മലയാളി സമൂഹത്തിനിടയിൽ സൗഹൃദപരമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനായിരുന്ന ജാവിദിന്റെ നിര്യാണത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

Follow us on :

More in Related News